Chapter Title : അലയുന്നു ഞാൻ 2 [Saran]
""
ഞാൻ വാതിൽ തുറന്നു കൊണ്ട് എംഡിയോട് ചോദിച്ചു...
"Yes coming. എവിടെയായിരുന്നു ആദി ആരെയോ കല്യാണത്തിന് പോകുന്നു എന്ന് പറഞ്ഞിട്ട് താനാണല്ലോ കല്യാണം കഴിച്ചത്...""
ഞാൻ അകത്തേക്ക് കയറുന്നതിനിടെ വാസുദേവൻ മേനോൻ (MD) എന്നോട് ചോദിച്ചു. അപ്പോൾ ഇവിടെയുള്ള എല്ലാവരും അറിഞ്ഞു എന്നത് ഉറപ്പാണ്..
" അത് സാർ അപ്പോഴത്തെ സാഹചര്യത്തിൽ അങ്ങനെ ഒന്ന് പറ്റിപ്പോയി.... "
ഞാൻ പറഞ്ഞു..
" എനിക്ക് തന്റെ അവസ്ഥ മനസ്സിലായി താൻ ഇവിടെ ഒരു sign ചെയ്തിട്ട് duty ക്ക് കയറിക്കോ.... ""
വാസുദേവൻ മേനോൻ എന്റെ മുന്നിൽ ഒരു ഫയൽ നീട്ടിക്കൊണ്ട് പറഞ്ഞു. ഞാൻ അതിൽ sign ചെയ്തു എന്റെ ക്യാബിനിൽ പോയിരുന്നു. രണ്ട് ദിവസത്തെ പ്രൊജക്റ്റ് വർക്കുകളും, കോൺഡ്രാക്ട് വർക്കുകളും നിറയെ തന്നെ ഉണ്ട്. ഇനിയൊരു രണ്ടു ദിവസത്തേക്ക് റസ്റ്റ് ഇല്ല എന്ന് ഉറപ്പായി. അങ്ങനെ ഞാൻ ഓരോന്ന് ചെയ്തു തുടങ്ങി.
"Sir.....""
പെട്ടെന്ന് തന്നെ ക്യാബിൻ തുറന്നുകൊണ്ട് ആരോ എന്നെ വിളിച്ചു ഞാൻ നോക്കിയപ്പോഴാണ് ആളെ മനസ്സിലായത് എന്റെ കൂടെ വർക്ക് ചെയ്യുന്ന കുട്ടിയായിരുന്നു സാന്ദ്ര ..
"കയറി വാടോ...""
ഞാൻ പറഞ്ഞു....
" അല്ല സാറിന്റെ കല്യാണം വിളിച്ചില്ലല്ലോ.... ""
അപ്പോൾ ഇവളും അറിഞ്ഞു ഈ പരിസരത്ത് ഇനി ഈ കാര്യം അറിയാൻ ആരുമില്ല...
" എടാ അത് പെട്ടെന്നായിരുന്നു ആരെയും വിളിക്കാൻ പറ്റിയില്ല..... ""
ഒരു പെൺകുട്ടി ഡ്രസ്സ് മാറിക്കൊണ്ടിരുന്നപ്പോൾ ആ മുറിയിൽ കയറി പോയി പെൺകുട്ടി നിലവിളിച്ചു നാട്ടുകാർ എല്ലാവരും കൂടി അടിച്ചു കെട്ടിച്ചതാണെന്ന് പറയാൻ പറ്റുമോ. ഇല്ല. അതുകൊണ്ടായിരുന്നു
💬 Comments
View all comments