0%

Chapter Title : അലയുന്നു ഞാൻ 2 [Saran]

Author : Kambikathakal Read All Parts 601

ഞാൻ അങ്ങനെ പറഞ്ഞത് ഇനി ഇവിടെ ആരെങ്കിലും അറിഞ്ഞു കാണുമോ എന്റെ കല്യാണം ഏത് രീതിയിലാണ് നടന്നതെന്ന്.

" അതെന്താ സർ പെട്ടെന്ന് ഒരു കല്യാണം.... ""

അവൾ വീണ്ടും വീണ്ടും ഓരോന്ന് ചികഞ്ഞു കണ്ടുപിടിക്കാൻ നോക്കുകയാണ് എന്തോ എനിക്ക് അസ്വസ്ഥത പോലെ തോന്നി.

" തനിക്ക് വേറെ ഒന്നും പറയാനില്ലേ.... ""

ഞാൻ അല്പം ദേഷ്യത്തിൽ തന്നെ പറഞ്ഞു..

" അത്...... ഇല്ല സർ...""

" എങ്കിൽ പൊയ്ക്കോ, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിക്കാം.... ""

മുൻപ് പല തവണ എന്റെ പുറകെ നടന്ന ആള ഞാൻ അവളുടെ മയക്കത്തിൽ വിഴില്ല എന്ന് കണ്ടപ്പോൾ വേറെ പല രീതിയിലും എന്നെ ആകർഷിക്കാൻ നോക്കി. രണ്ടുദിവസം മുന്പും അവൾ ശ്രമിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് പെട്ടെന്ന് എന്റെ കല്യാണം ഞാൻ പോലും അറിയാതെ നടക്കുന്നത്.അതിൽ അവൾക്ക് അതിയായ ആമർശം ഉണ്ടെന്ന് അവളുടെ സംസാരത്തിൽ നിന്ന് എനിക്ക് വ്യക്തമായി തന്നെ മനസിലായി. അങ്ങനെ ഒന്ന് രണ്ട് വർക്കുകൾ തീർത്ത് ഉച്ചയ്ക്ക് കഴിക്കാൻ പുറത്തേക്കിറങ്ങി. മുൻപ് ഒരിക്കലും എനിക്ക് പുറത്ത് നിന്ന് കഴിക്കേണ്ട ആവശ്യമില്ലായിരുന്നു എപ്പോഴും ഉച്ചയ്ക്ക് കഴിക്കാനുള്ള ഭക്ഷണം അമ്മ രാവിലെ തന്നെ തന്നു വിടുമായിരുന്നു. അമ്മയ്ക്ക് ഇപ്പോഴും എന്നോട് നല്ല ദേഷ്യം ഉണ്ടായിരിക്കും അതുകൊണ്ടാണ് ഇതുവരെയും എന്നെ ഒന്ന് വിളിക്കുക പോലും ചെയ്യാത്തത്. ഇനിയെത്ര നാൾ ഇങ്ങനെ കഴിയേണ്ടി വരും ഒരു എത്തുമ്പിടിയും കിട്ടുന്നില്ല. എന്റെ കൂടെ ഇപ്പോൾ നിൽക്കുന്നവൾ ആരാണ്? എന്താണ് എന്ന് പോലും എനിക്കറിയില്ല. എന്തിനുവേണ്ടി ഈ നാടകം കളിക്കുന്നത് എന്നും എനിക്കറിയില്ല. സത്യം പറഞ്ഞാൽ ഇപ്പോൾ

💬 Comments

View all comments