Chapter Title : അലയുന്നു ഞാൻ 2 [Saran]
അവളെ കാര്യം ഒന്നും എനിക്കറിയില്ല പേരൊഴിച്ച്. പേര് ഇന്നലെ ഞാൻ ചോദിച്ചില്ലെങ്കിൽ അവൾ അതും പറയുക പോലും ഇല്ലായിരുന്നു. ഇനി എന്തൊക്കെ പ്രശ്നങ്ങൾ വരുമോ എന്തോ. ദൈവത്തിന് അറിയാം അങ്ങനെ ഞാൻ പല കാര്യങ്ങൾ ആലോചിച്ചു കാന്റീൻ നിന്ന് കഴിച്ചിട്ട് ഇറങ്ങി. തിരിച്ച് ഓഫീസില് പോയി ബാക്കിവെച്ച ജോലികളും തീർത്തും നാലുമണിക്ക് ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങി. ഫ്ലാറ്റിൽ പോകുമ്പോൾ ആണ് ബസിൽ വച്ച് അന്ന് കല്യാണത്തിന് കണ്ട മധ്യവയസായ സ്ത്രീയെ ഞാൻ വീണ്ടും കണ്ടു. പക്ഷേ ട്രാഫിക് കാരണം എനിക്ക് ബസ്സിന്റെ പുറകെ പോകാൻ സാധിച്ചില്ല. ആരാണ് അവർക്ക് എങ്ങനെ എന്നെയും എന്റെ അച്ഛനെയും അറിയാം. ഇതൊക്കെ എനിക്കറിഞ്ഞേ പറ്റൂ. അതിനി ഒരു വഴിയേ ഉള്ളൂ അവർ അന്ന് എനിക്ക് തന്ന അഡ്രസ്സിൽ പോയി കാണണം. അങ്ങനെ ട്രാഫിക്കെല്ലാം കഴിഞ്ഞ് ഒരു വിധത്തിൽ ഞാൻ ഫ്ലാറ്റിൽ വന്നെത്തി. പുറത്ത് നിന്ന് മൂന്ന് നാലു പ്രാവശ്യം ഹോണിങ് ബെൽ അടിച്ചിട്ടും അവൾ വാതിൽ തുറക്കുന്നില്ല. ഇനി ഇന്നലെ കണ്ട അപ്പുറത്തെ ഫ്ലാറ്റിൽ അവരുടെ അടുത്ത് പോയി കാണുമോ. എന്തായാലും രണ്ട് ബെല്ലും കൂടെ അടിച്ചു ഞാൻ അവരുടെ ഫ്ലാറ്റിലേക്ക് നടന്നു. അവരുടെ ഫ്ലാറ്റിന്റെ മുന്നിൽ നിന്നുകൊണ്ട് ഞാൻ ഹോണിങ് ബെൽ അടിച്ചു അപ്പോൾ തന്നെ വാതിൽ തുറന്നു.
"മധുരിമേ..... ഇതാ ഓൻ വന്നു....""
ആ സ്ത്രീ അകത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു അപ്പോഴേക്കും അവൾ പെട്ടെന്ന് ഓടി പുറത്തേക്ക് വന്നു..
" മോനെ ഇന്ന് രാവിലെ തൊട്ട് കണ്ടില്ല എന്ന് പറഞ്ഞ് ഇവിടെ വന്നിരുന്നത ഇവൾ... "
ഞാൻ
💬 Comments
View all comments