Chapter Title : അലയുന്നു ഞാൻ 2 [Saran]
എല്ലാം കഴിഞ്ഞ് തൊട്ടടുത്ത് രജിസ്റ്റർ ഓഫീസിൽ പോയി മേരേജ് രജിസ്റ്റർ ചെയ്തു. അങ്ങനെയെല്ലാം കഴിഞ്ഞ് ഞാൻ എന്റെ ബൈക്ക് എടുത്ത് പോകാൻ പോയപ്പോൾ അനന്ദു എന്നെ തടഞ്ഞു..
"നീ ഇത് എവിടെയാടാ പോകുന്നേ ""
അവൻ എന്നോട് ചോദിച്ചു
"എന്റെ വീട്ടിൽ പോകുന്നു "...
ഞാൻ മറുപടി പറഞ്ഞു
" അപ്പൊ അവളോ..... ""
അവനപ്പുറത്ത് മാറിനിന്ന അവളെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു..
" അതൊന്നും എനിക്കറിയേണ്ട ആവശ്യമില്ല എവിടെയെങ്കിലും പോയി തുലയട്ടെ നാശം
പിടിച്ചവൾ ""
ഞാൻ ദേഷ്യത്തിൽ തന്നെ അവനോട് പറഞ്ഞു.
"പിന്നെ..... നിനക്ക് അറിയാതെ... നിന്റെ ഭാര്യ അല്ലേ അവൾ ഇനിമുതൽ അവളെ
നോക്കേണ്ടത് നീയാണ്.....ആ നീ ഇങ്ങനെ പറഞ്ഞാൽ"".....
അവൻ എന്നോട് പറഞ്ഞു എനിക്ക് അവനിട്ട് ഒന്നു പൊട്ടിക്കാനാണ് തോന്നിയത്.
" ഭാര്യയോ.... ആരെ.. ഇവൾ എന്റെ ആരുമല്ല. "
ഞാൻ അവനോട് പറഞ്ഞു
" നീ ഇത് എന്തൊക്കെയാ പറയുന്നേ.ഇപ്പോൾ മുതൽ ഇത് നിന്റെ ഭാര്യയാണ്. എല്ലാരെ മുന്നിൽ വച്ച് നിന്റെ കല്യാണവും കഴിഞ്ഞു. രജിസ്റ്ററും ചെയ്തു ഇപ്പോൾ നിയമപരമായും ഇവൾ നിന്റെ ഭാര്യയാണ്.....""
അവൻ എന്നോട് പറഞ്ഞു. ഡിവോഴ്സ് എന്ന ഒരു ഓപ്ഷൻ ഇവിടെ ഉണ്ടല്ലോ പിന്നെന്തിനാ ഞാൻ പേടിക്കുന്നെ
" നീ എനിക്ക് ഡിവോഴ്സ് വാങ്ങിച്ചു തരണം ഇപ്പോൾ തന്നെ.. "
ഞാൻ അവനോട് പറഞ്ഞു.
" ആ.....കൊള്ളാം.... കല്യാണം കഴിഞ്ഞ് 10 മിനിറ്റ് ആകുമ്പോൾ തന്നെ ഡിവോഴ്സ് കിട്ടിയ ആരൊക്കെ അറിയാം നിനക്ക്... എടാ ഡിവോഴ്സ് കിട്ടണമെങ്കിൽ മിനിമം ഒരു വർഷം കഴിയണം.. """
അവൻ പറഞ്ഞു.
💬 Comments
View all comments