0%

Chapter Title : അലയുന്നു ഞാൻ 2 [Saran]

Author : Kambikathakal Read All Parts 576

എന്നെ കൊല്ലേണ്ട ദേഷ്യം ഉണ്ടന്ന് എനിക്ക് അറിയാം. അതുകൊണ്ട് ഇപ്പോൾ അമ്മയുടെ അടുത്ത് പോകുന്നത് ശരിയല്ല...

"എന്നാ പിന്നെ ഇവിടെ വച്ച് തന്നെ താലി കെട്ടാം.. ആ പീഡത്തിലേക്ക് കയറി ഇരിക്ക് രണ്ടുപേരും.""

അയാൾ പറഞ്ഞു.ഞാൻ എന്റെ ചേട്ടൻ കുറച്ചു മുൻപ് ഇരുന്ന ആ പീഡത്തിൽ കയറി ഇരുന്നു. പിന്നാലെ ആ നശിച്ചവളും ഉണ്ട്. അവൾ വന്നു എന്റെ അടുത്ത് ഇരുന്നു. പൂജാരി മന്ത്രങ്ങൾ ചൊല്ലാൻ തുടങ്ങി. ഞാൻ അമ്മയെ അവിടെ നോക്കി നേരത്തെ നിന്ന സ്‌ഥലത്തു ഞാൻ അമ്മയെ കണ്ടില്ല. എവിടെ പോയിക്കാണും..

"ഇതാ കെട്ടിക്കൊള്ളൂ ""

പൂജാരി എന്റെ കയ്യിൽ പൂജിച്ച താലി നീട്ടി. ഞാൻ അത് വാങ്ങി അവളുടെ കഴുത്തിനു നേരെ കൊണ്ട് പോയി. അവൾ കണ്ണുകൾ അടച്ചു കൈകൾ കൂപ്പി ആണ് ഇരിക്കുന്നത് njഞാൻ താലി അവളുടെ മുഖത്തു നോക്കാതെ എങ്ങനെയോ കെട്ടി ഉറപ്പിച്ചു.കേട്ട് കഴിഞ്ഞ് മൂന്ന് തവണ അഗ്നിയിൽ വലം വയ്ക്കണം. ഞാൻ അഗ്നിയുടെ ചുറ്റും നടക്കാൻ തുടങ്ങിയതും പൂജാരി പറഞ്ഞു.

"പെണ്ണിന്റെ കൈ പിടിച്ചു വേണം വലം വയ്ക്കാൻ""

നാശം ഇനി ഈ നശിച്ചവളെ കൈയും കൂടി പിടിക്കണമല്ലോ. ഞാൻ വലിയ താല്പര്യമില്ലാതെ അവളുടെ കയ്യിൽ പിടിച്ചു. എന്നാൽ അവൾ എന്റെ കൈ വളരെ ബലമായാണ് പിടിച്ചിരിക്കുന്നത്. അങ്ങനെ മൂന്നു തവണ വലം വച്ച് കഴിഞ്ഞിട്ടും എന്റെ കയ്യിൽ നിന്നും അവൾ പിടിവിടുന്നില്ല. ഇപ്പോഴും ബലമായി തന്നെ പിടിച്ചിരിക്കുകയാണ്. ഞാൻ എന്റെ കൈ അവളിൽ നിന്നും വിടുവിച്ചു. എന്റെ ജീവിതത്തിൽ ആദ്യമായാണ് ഒരു പെണ്ണിന്റെ കൈ പിടിക്കുന്നത്. അങ്ങനെ

💬 Comments

View all comments