Chapter Title : അലയുന്നു ഞാൻ [Saran]
ഒഴിഞ്ഞു മാറുന്നതാണ് പതിവ്.എനിക്ക് ആരുടെ ജീവിതത്തിലും കയറി അധികാരം സ്ഥാപിക്കണ്ട. ആരുടെ ജീവിതത്തിന്റെ ഭാഗമാവുകയും വേണ്ട. സ്വന്തം കാര്യം നോക്കി ജീവിക്കാനാണ് എനിക്ക് ഇഷ്ട്ടം. കല്യാണം കഴിക്കുന്നതും കഴിക്കാതിരിക്കുന്നതും അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യങ്ങൾ ആണ്. പക്ഷെ എന്റെ തീരുമാനം ഇതാണ് ഞാൻ ഇതിൽ തന്നെ ഉറച്ചു നിൽക്കുകയും ചെയ്യും..
" ഡാ.. വാടാ അവിടെ എല്ലാരും വന്നുതുടങ്ങി.. "
എന്തൊക്കയോ ആലോചിച്ചു നിന്ന എന്നേ അനന്തു തട്ടി വിളിച്ചു.ഞാനും അവനും ഹാളിനകത്തേക്ക് കയറി ഇപ്പോഴാണ് ഞാൻ അതിനകം നന്നായിട്ട് ഒന്ന് ശ്രദ്ധിക്കുന്നത്.എന്റെ ചേട്ടൻ ജിഷ്ണു കല്യാണ പീഡത്തിൽ ഇരിക്കുന്നുണ്ട് ഞാൻ ജിഷ്ണു ചേട്ടന്റെ അടുത്തേക്ക് നടന്നു.
" പുതുമണവാളന്റെ മുഖത്തു ചെറിയ ടെൻഷൻ കാണുന്നുണ്ടല്ലോ കല്യാണത്തിന്റെ ആയിരിക്കും അല്ലെ "
ഞാൻ ഒരു ആക്കിയ ചിരിയോടെ ചേട്ടന്റെ ചെവിയൽ പറഞ്ഞു.
"നീയും ഒരുദിവസം ഇതുപോലെ ഇവിടെ ഇങ്ങനെ ഇരിക്കേണ്ടി വരും അപ്പൊ നമുക്ക് കാണാം നിന്റെ മുഖത്തു എന്ത് ഭാവം ആണ് വരുന്നത് എന്ന് "
ചേട്ടൻ മുന്നിൽ ഇരിക്കുന്ന ആളുകളെ നോക്കിയാണ് അത് പറഞ്ഞത്.
" ഓ ആയിക്കോട്ടെ...."
ഞാൻ പുച്ഛത്തോടെ അത് പറഞ്ഞിട്ട് അവിടെന്നും മാറി കാരണം പുറകിൽ എന്റെ ബന്ധു മിത്രദികൾ എല്ലാരും തന്നെ നിരന്നു നിൽക്കുന്നുണ്ട്. ഞാൻ നേരെ അനന്ദുന്റെ അടുത്തേക്ക് പോയി. അപ്പോഴത്തേക്കും പെണ്ണ് ചേട്ടന്റെ അടുത്ത പീഡത്തിൽ വന്നിരുന്നു. പൂജാരി മാത്രം ചൊല്ലി താലി ചേട്ടന്റെ കൈയിൽ കൊടുത്ത്. ചേട്ടൻ പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തിയതും കല്യാണ വാദ്യങ്ങൾ മുഴങ്ങി.അങ്ങനെ കല്യാണ നല്ല രീതിയിൽ കഴിഞ്ഞു. "അളിയാ
💬 Comments
View all comments