Chapter Title : അലയുന്നു ഞാൻ [Saran]
നോക്കടാ ആ മുൻ നിരയിൽ നിൽക്കുന്ന മൂന്നാമത്തെ കുട്ടിയെ എന്ത് ഭംഗിയാടാ അവൾ "...
ഓ തുടങ്ങി അവന്റെ വായിനോക്കൽ ഇവന് ഇത് തന്നെയാണോ പണി? എവിടെ പോയാലും ഒരു പെൺകുട്ടികളെ പോലും ഇവൻ വെറുതേവിടില്ല. ഞാൻ അവൻ പറഞ്ഞ ആ പെൺകുട്ടിലേക്ക് ശ്രദ്ധകേന്ദ്രകരിച്ചു. ആ പെൺകുട്ടിയുടെ കൂടെ വേറെ ചില പെൺപിള്ളേർ ഉണ്ട്. എന്നാൽ അവരിൽനിന്ന്എല്ലാം അവൾ വ്യത്യസ്ഥമായിരുന്നു.
ബാക്കി എല്ലാ കുട്ടികളും മോഡേൺ വസ്ത്രങ്ങൾ ആണ് ധരിച്ചിരിക്കുന്നത്. പക്ഷെ അവൾ മാത്രം ഒരു ചുവന്ന കളർ ധാവണി ആയിരുന്നു ധരിച്ചിരുന്നത്. ചിലപ്പോൾ ആ കുട്ടിക്ക് മോഡേൺ വസ്ത്രങ്ങൾ ഇഷ്ട്ടമല്ലയിരിക്കാം അതൊക്കെ ഞാൻ എന്തിനാ നോക്കുന്നത്..
"ഡെയ് നീ ഇവിടെ കല്യാണത്തിന് വന്നതാണോ അതോ പെൺപിള്ളേരെ നോക്കാൻ വന്നതോ?" ഞാൻ ചോദിച്ചു
"രണ്ടിനും "
അവൻ ഒരു വളിച്ച ചിരിക്കട്ടി പറഞ്ഞു ഹാ അവനെ പറഞ്ഞിട്ട് കാര്യമില്ല ഇപ്പോൾ എല്ലാരും ഈ പെൺകുട്ടികളുടെ പുറകെ അല്ലെ അതുകൊണ്ട് ആരേം പറഞ്ഞിട്ട് കാര്യം ഇല്ല.
"മോനെ '"
പുറകിൽ നിന്നും ഒരു സ്ത്രീ ശബ്‌ദം എനിക്ക് നേരെ വന്നു ഞാൻ തിരിഞ്ഞു ആരാണ് എന്ന് നോക്കി. ഒരു മാധ്യവയസായ സ്ത്രീ ആയിരുന്നു അത്. കണ്ടാൽ ഒരു 55 വയസ് വരും വെളുത്ത സാരി ആയിരുന്നു അവർ ധരിച്ചിരുന്നത്. എനിക്ക് തികച്ചും അപരിചിതയായിരുന്നു അവർ.
"ആരാണ്..."
ഞാൻ അവരോടു ചോദിച്ചു.. അവർ ഞാൻ ചോദിച്ചതിന് ഒരു മറുപടിയും പറഞ്ഞില്ല. കുറെ നേരം എന്റെ മുഖത്തേക്ക് തന്നെ അവർ നോക്കി കൊണ്ട് നിന്നു.... "ചോദിച്ചത് കെട്ടിലെ? നിങ്ങൾ ആരാണ് "...
💬 Comments
View all comments