0%

Chapter Title : അലീന [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : Kambikathakal Read All Parts 579
ചിലർ ഇരിക്കുന്നുണ്ട്. ഗായത്രി പിന്നെ എന്നെ അന്ന് തല്ലിയ അവളുടെ ചേട്ടൻ പിന്നെ മദ്യവയസ്കരായ ഒരു സ്ത്രീയും പുരുഷനും അത് അവളുടെ അച്ഛനും അമ്മയും ആണെന്ന് എനിക്ക് മനസ്സിലായി. താഴെ എത്തിയ ഉടനേ അവളുടെ ചേട്ടൻ എന്നെ വന്ന് കെട്ടിപ്പിടിച്ചു. "സോറി അന്ന് ഒരു തെറ്റിദ്ധാരണ കൊണ്ടാണ് തല്ലിയത് സോറി " അവളുടെ ഏട്ടൻ എന്നോട് പറഞ്ഞു. "വാ മോനേ വന്ന് ഇരിക്ക് " അവളുടെ അച്ഛനാണ്. ഞാൻ ഒരു ചെയറിൽ ഇരുന്നു. "മോൻ ADI ബാങ്കിലെ മാനേജരാണ് അല്ലേ " " അതെ " "അത് എന്റെ കൂട്ടുകാരന്റെ ബാങ്ക് ആണ് . " അവളുടെ അച്ഛൻ ചിരിച്ചു കൊണ്ടു പറഞ്ഞു. " ഇവൾ എല്ലാം ഞങ്ങളോടെ പറഞ്ഞു. എന്നാലും ഒരു പോലുള്ള മുഖം എങ്ങനെ കിട്ടി രണ്ടു പേർക്കും ,എല്ലാം ദൈവത്തിന്റെ വികൃതി " അവളുടെ അച്ഛൻ ഒരു
നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു. അവളുടെ അമ്മ എല്ലാവർക്കും കാപ്പി വിളമ്പി .എന്റെ തലയിൽ തലോടിക്കൊണ്ട് അവളുടെ അമ്മ പറഞ്ഞു " മോൻ ഇനി വിഷമിക്കരുത്. " നല്ല പണക്കാരാണ് എന്ന്  കണ്ടാലറിയാം അവളുടെ അച്ഛന് ബിസിനസ്സാണ് , മോൻ അയാളെ സഹായിക്കുന്നു. പക്ഷെ പണത്തിന്റെ ഒരു അഹങ്കാരവും ഞാൻ അവരിൽ കണ്ടില്ല. ഭക്ഷണം കഴിഞ്ഞ് യാത്ര പറഞ്ഞ് ഞാനിറങ്ങി. എന്റെ ബൈക്ക് മുറ്റത്ത് ഉണ്ട് , പോകുന്നേരം അയാൾ വിളിച്ചു പറഞ്ഞു "മോനേ ഇടക്കൊക്കെ ഇങ്ങോട്ട് വരണേ എന്ന് " . ഞാൻ ശരി എന്ന് പറഞ്ഞ് ഇറങ്ങി ഗായത്രിയുടെ മുഖത്ത് ഒരു പുഞ്ചിരി

💬 Comments

View all comments