Chapter Title : അലീന [ചെകുത്താനെ സ്നേഹിച്ച മാലാഖ]
പറഞ്ഞു.
ഒരു നല്ല റൂമിലാണ് ഞാൻ രാത്രി കിടന്നത് മദ്യലഹരിയിൽ ഒന്നും ഓർമ്മ വരുന്നില്ല." എണീറ്റോ മദ്യപാനി "
ആ ചോദ്യം എന്റെ പുറകിൽ നിന്നായിരുന്നു. അതെ അവൾ എന്റെ അലീനയുടെ മുഖമുള്ള അവൾ .
"ഞാനെങ്ങനെ ഇവിടെയെത്തി " ഞാൻ അവളോട് ചോദിച്ചു.
"എന്റെ പേര് ഗായത്രി ,പിന്നെ താൻ ഇവിടെ എങ്ങനെ എത്തി എന്നുള്ളത് പിന്നെ പറയാം , ഇപ്പോഴും തന്നിൽ നിന്ന് മദ്യത്തിന്റെ ഗന്ധം വരുന്നുണ്ട് പോയി ഒന്നു ഫ്രഷ് ആയി വാ ."
അവൾ ബാത്ത് റും ചൂണ്ടി പറഞ്ഞു.
"ഇല്ല എനിക്ക് പോണം" എന്ന് പറഞ്ഞ് പുറത്തേക്ക് നടക്കാൻ ഞാൻ തിരിഞ്ഞു , പക്ഷെ ഇന്നലത്തെ മദ്യലഹരിയിൽ നടക്കാൻ സാധിക്കുന്നില്ല. കൈയ്യും കാലും വിറക്കുന്നുണ്ട്.
" പറഞ്ഞാൽ കേൾക്കില്ല അല്ലേ "
അവൾ ഇതും പറഞ്ഞ് എന്നെ ബാത്ത്റൂമിലേക്ക് തള്ളി കയറ്റി.
ഒന്ന് കുളിക്കാതെ ഇനി കാലുറച്ച് നിൽക്കാൻ പറ്റില്ല ,ഞാനൊന്നു ഫ്രഷായി. ഇടക്ക് അവൾ ഡോറിൽ മുട്ടി ഞാൻ അല്പം ഡോറ് തുറന്നു . ഒരു പാന്റും ഷർട്ടും കയ്യിൽ വച്ച് എന്റെ നേരെ നീട്ടി തിരിഞ്ഞ് നിരക്കുകയാണവൾ ഗായത്രി .
"ദാ ഇത് ഇട്ടോളു " അവൾ പറഞ്ഞു.
ഞാനത് വാങ്ങി ഡോറ് അടച്ചു . ഡ്രസ് മാറി പുറത്ത് വന്നു.
"താഴേക്ക് വാ" . അതും പറഞ്ഞ് അവൾ ഡോറ് തുറന്ന് പുറത്തേക്ക് പോയി.
ഞാൻ അവിടെ ഇരുന്ന് അലോചിച്ചു ,എന്താണ് നടക്കുന്നത്. ഞാൻ ഡോറ് തുറന്ന് താഴേക്ക് പോയി.
അവിടെ ഡൈനിംഗ് റ്റേബിളിനു ചുറ്റും
💬 Comments
View all comments