Chapter Title : അലീന [ചെകുത്താനെ സ്നേഹിച്ച മാലാഖ]
കലങ്ങി മറഞ്ഞ കണ്ണുകളുമായി ഇരിക്കുകയാണ്
" ഞാൻ "
അവൾ പറയുന്നതു കേൾക്കാൻ എനിക്ക് ആകുന്നില്ലായിരുന്നു. പഴയ കാര്യങ്ങൾ തികട്ടി വന്നു. ഞാൻ നടന്ന് ബൈക്കെടുത്ത് വീട്ടിലേക്ക് തിരിച്ചു ,അവൾ അപ്പോഴും അവിടെ ഇരുന്ന് കരയുകയാണ്.
എന്റെ മനസ്സിൽ പഴയാ അനുഭവങ്ങൾ വന്ന് നിറഞ്ഞു . അന്ന് അനുഭവിച്ച ഏകാന്തത വീണ്ടും എന്റെ മനന്നസ്സിനെ ഇരുട്ടാക്കി. മുൻപിൽ കണ്ടത് BAR എന്ന ബോർഡാണ് ,ജീവിതത്തിൽ ഒരിക്കലും കുടിക്കില്ല എന്ന് ഓർമ്മ വച്ച നാളിൽ എടുത്ത തീരുമാനമാണ് പക്ഷെ ആ ഏകാന്തത എന്നെ അവിടേക്ക് നയിച്ചു. ഏതാണ് എന്നറിയില്ല കുടിച്ചു. വയറുനിറഞ്ഞിട്ടും ആ ഓർമ്മകൾ എന്നെ നോവിച്ചു , വീണ്ടും കുടിച്ചു. തറയിൽ നിൽക്കാനാകാത്ത ഞാൻ ബൈക്കടുത്ത് വീട്ടിലേക്ക് . കയ്യിൽ ബൈക്ക് നിൽക്കുന്നില്ല. എന്നാലും. ഇടവഴി വരെ എത്തി. മുൻപോട്ടു പോയപ്പോൾ ഒരു ജീപ്പ് അവിടെ നിൽക്കുന്നുണ്ട് ,ഹെഡ് ലൈറ്റ് തെളിച്ചു.
" ഇവൻമാർക്ക് ഇനിയും തല്ലണമായിക്കും "
ബൈക്ക് സ്റ്റാന്റിൽ വച്ച് ഇറങ്ങിയതും ബോധം പോയി നിലത്തു വീണതും ഒരുമിച്ചായിരുന്നു.
ബോധം വന്നപ്പോൾ മുകളിൽ ഒരു നല്ല സീലിംഗ് ഫാൻ പതിയെ കറങ്ങുന്നുണ്ട് , അതിൽ നിന്ന് തന്നെ പ്രകാശവും വരുന്നുണ്ട്. ഏതോ കൂടിയ ഫാനാണ് .
ഞാനെവിടയാണ് എന്ന ബോധം അപ്പോഴാണ് വന്നത്. ഞാൻ റോഡിൽ വീണതല്ലേ, ഇതെവിടെയാണ് . ഞാൻ ബെഡിൽ നിന്നും എണിറ്റു മുൻപിൽ കണ്ടത് അലീനയുടെ ഒരു ഫോട്ടോ ആണ്. "അല്ല ഇത് അ അലീനയുടെ ഫോട്ടോ അല്ല. അവളെ പോലെ ഉള്ള ആ പെൺകുട്ടിയുടെയാണ് " .ഞാൻ മനസ്സിൽ
💬 Comments
View all comments