Chapter Title : അലീന [ചെകുത്താനെ സ്നേഹിച്ച മാലാഖ]
എങ്ങനെ തിരിച്ചടിക്കാൻ പറ്റും . .
"ഇനി എന്റെ പെങ്ങളുടെ മുൻപിൽ കാണരുത് "
അവൻ ഒരു വാണിഗ് കൂടെ തന്ന് എന്നെ റോഡിലിട്ടിട്ട് വണ്ടിയും എടുത്ത് അവർ അവിടുന്ന് പോയി.
ഭാഗ്യത്തിന് എല്ലെന്നും പൊട്ടിയില്ല. ശരീരത്തിൽ ച തവുണ്ട്.
ഞാൻ അടുത്തുള്ള ഹോസ്റ്റിപിറ്റലിൽ പോയി , തിരക്കിയപ്പോൾ ബൈക്കിൽ നിന്നും വീണതാണെന്നു പറഞ്ഞു. ഒരാഴ്ച ബാങ്കിൽ നിന്നും ലീവെടുത്തു. ഫുഡ് ഓഡർ ചെയ്ത് വരുത്തി കഴിച്ചു , പുറത്തെങ്ങും പോയില്ല നല്ല വേദന ഉണ്ടായിരുന്നു. നാളെ ബാങ്കിൽ പോണം ഞായറാഴ്ച ആയതു കൊണ്ട് ഒന്നു കറങ്ങി വരാമെന്ന് വിചാരിച്ചു. ഇനിയും ഇവിടെ ഇരുന്നാൽ പ്രാന്ത് പിടിക്കും . ആ ഒരാഴ്ച മനസ്സിൽ പഴയ കാര്യങ്ങളോർത്ത് പതിവുപോലെ കരച്ചിലായിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങി ഒരു മാളിൽ പോയി അതിനുള്ളിലെ ഒരു കോഫി ഷോപ്പിൽ ഒഴിഞ്ഞ ഒരു ടേബിളിൽ ഇരുന്നു ഒരു ചായ ഓഡർ ചെയ്ത് തല കുനിച്ച് ഇരുന്നു.
" നല്ലതുപോലെ കിട്ടിയല്ലോ , ഇനി എങ്കിലും എന്നെ ഫോളോ ചെയ്യരുത് ".
വാക്കുകൾ കേട്ട് ഞാൻ മുയർത്തി നോക്കി. അതെ എന്റെ അലീനയുടെ മുഖമുള്ള പെൺകുട്ടി .
"എന്തിനാ എന്നെ ഫോളോ ചെയ്തതും കൈയ്യിൽ പിടിച്ചതും ? ആരാ അനീല ?"
അവളുടെ ആ ചോദ്യങ്ങൾ എന്നെ ഉണർത്തി
എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ടേബിളിൽ വീണുകൊണ്ടിരുന്നു.
"എന്താ ? എന്തിനാ കരയുന്നേ?"
ഞാൻ എന്റെ ഫോണെടുത്ത് അലീനയും ഞാനും ഒരുമിച്ചുള്ള ഒരു ഫോട്ടോ എടുത്ത് മൊബൈൽ ഫോൺ അവൾക്കു നൽകി.
അവൾ ഞെട്ടി വിറച്ചിരിക്കുന്നതാണ്
💬 Comments
View all comments