Chapter Title : അലീന [ചെകുത്താനെ സ്നേഹിച്ച മാലാഖ]
കരയരുത് "
" അത് കുഴപ്പമില്ല മൂന്ന് വർഷമായി അവളെ ഓർത്ത് കരയാത്ത ഒരു ദിവസം പോലും എന്റെ ഓർമയിൽ ഇല്ല " ഞാൻ എങ്ങനെയോ പറഞ്ഞു.
"എന്താണ് സംഭവിച്ചത് പറയാൻ വിരോധമുണ്ടോ"
അത് എന്നെ 8 വർഷം പുറകോട്ട് ചിന്തിപ്പിച്ചു.
ഡ്രിഗ്രി നല്ല രീതിയിൽ പാസ്സായി നല്ലൊരു കോളേജിൽ MBA ക്ക് അഡ്മിഷൻ എടുത്തു. വീട്ടിൽ നിന്നും 12 കിലോമീറ്റർ ദൂരമുണ്ട് കോളേജിലേക്ക് പപ്പ വാങ്ങി നൽകിയ പുത്തൻ പാഷൻ പ്രൊ ബൈക്കും എടുത്ത് കോളേജിലേക്ക് പോയി ഫസ്റ്റ് ഡേ ഇൻ മൈ ന്യൂ കോളേജ് . പുതിയ കോളേജ് പതിയ ഫ്രണ്ട്സ് മനസ്സ് മൊത്തം ഹാപ്പി ആയിരുന്നു. ബൈക്ക് ഒതുക്കി , വലിയ കോളേജ് ആണ് . എങ്ങനെയൊക്കെ ക്ലാസ് കണ്ടുപിടിച്ചു .
ക്ലാസ്സിൽ കുറേ പേർ വന്നിട്ടുണ്ട് ഞാൻ ഒരോരുത്തരും പരിചയപ്പെട്ടു. അതിൽ ഒരു പെൺകുട്ടിയുടെ മുഖം മനസ്സിൽ ഉടക്കി. അലീന അതായിരുന്നു അവുടെ പേര് ഒന്ന് ചിരിക്കുക മാത്രം ചെയ്തു. മുൻ ജന്മ സൂഹൃദം പോലെ നല്ല ഒരു ആകാംഷ എനിക്ക് അവളിൽ തോന്നി. ക്ലാസിൽ ടീച്ചർ പഠിപ്പിക്കുന്ന സമയം ഞാൻ അവളെ നോക്കി പക്ഷെ അവൾ ബോർഡിൽ ശ്രദ്ധ കൊടുത്ത് ഇരിക്കുകയാണ്. ഒരു മാസം കടന്നുപോയി ഞാൻ ആൺകുട്ടികളോട് കളിയും പറഞ്ഞ് ഇരിക്കും പെൺകുട്ടികളോട് എനിക്ക് വലിയ കമ്പനി ഇല്ല. പക്ഷെ ഉച്ചക്ക് ചോറ് പൊതി തുറക്കുമ്പോൾ സ്പെഷ്യൽ സാധനങ്ങൾ എടുത്തു കൊണ്ട് പോകുന്നത് ചില പെൺകുട്ടികളാണ് . അവർ വന്ന് എന്റെ പൊതിയിൽ നിന്നും എടുക്കുമ്പോൾ ചില സമയം
💬 Comments
View all comments