0%

Chapter Title : അലീന [SAiNU]

Author : SAINU Read All Parts 434

അലീന ചിരിച്ചോണ്ട് ജെയിംസിന്റെ ദേഹത്തേക്ക് ചേർന്നു ഇരുന്നു.

തോളത്തു തലയും ചായ്ച്ചു വെച്ചോണ്ട് അവൾ പുറത്തേക്കു നോക്കിയിരുന്നു.

എന്തോന്നടി ഭയങ്കര ആലോചന ആണല്ലോടി...

അതേ നമ്മുടെ പഴയ ഓർമ്മകൾ മനസ്സിൽ നിന്നും പോകുന്നില്ലെടാ

നിന്റെ മുന്നിൽ ഞാൻ വന്നു പെട്ട ദിവസം നിനക്കോർമ്മയുണ്ടോ ജെയിംസ്

ഹ്മ്

ഞാനെന്റെ അലീനകുട്ടിയെ കണ്ട ആദ്യനാൾ മറക്കാൻ കഴിയുമോ.

അന്ന് ജെയിംസ് അവിടെ വന്നില്ലായിരുന്നെങ്കിൽ ഇന്നെനിക്കു ഇങ്ങിനെ എന്റെ ജെയിംസിന്റെ തോളും ചാരിയിരുന്നു ആസ്വദിക്കാൻ _കഴിയുമായിരുന്നോ...

ആദ്യം നീ ജീവനോടെ ഉണ്ടാകുമായിരുന്നോ എന്നിട്ടു വേണ്ടേ എന്റെ മേലെ ദെ ഇങ്ങിനെ കിടക്കുന്നത്..

അത് ശരിയാ ഞാനറിയാത്ത കാര്യത്തിന അന്നവന്മാർ എന്നെ

ഹ്മ് മതി മതി അതൊന്നും ഇനി ഓർമിച്ചെടുക്കേണ്ട.

എന്തോ തന്റെ തോളിൽ ഇങ്ങിനെ കിടന്നപ്പോ അതെല്ലാം ഓർത്തു പോയി.

അതിനുള്ളത് അവന്മാർക്ക് കിട്ടിയില്ലേ ഇനിയും ഇറങ്ങിയിട്ടില്ല

അവളുടെ ഫാമിലി കുറച്ചു സ്ട്രോങ്ങാ അല്ലേൽ ഈ പറഞ്ഞവന്മാരൊക്കെ അന്നേ പുറത്തിറങ്ങി വിലസിയേനെ.

അതേ ജെയിംസ് ഈ കഴിഞ്ഞ വാരവും അവളുടെ അമ്മച്ചി വിളിച്ചേ ഉള്ളു കുറെ കരഞ്ഞു..

എന്റെ മോള് ഇന്ന്ഈ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടായിരുന്നേൽ മോളെ പോലെ വല്യ ഡോക്ടർ ആകേണ്ടതാ

എന്നൊക്കെ പറഞ്ഞോണ്ട്...

അതേ അവർക്കും തന്റെ അപ്പച്ചനെ പോലെ തന്നേ മൂന്ന് ആൺമക്കൾക്ക് ശേഷം ഒരേ ഒരു മകൾ. അവര് അവളെ എങ്ങിനെ യാ വളർത്തിയത് എന്ന് അവരുടെ വീട്ടിൽ കേസ് അന്വേഷിക്കാൻ വേണ്ടി പോയപ്പോൾ ഞാൻ മനസ്സിലാക്കിയതല്ലേ അവർക്ക് എല്ലാം എല്ലാമായിരുന്ന ഒരേ ഒരു സഹോദരി.

അവളുടെ ഇഷ്ടങ്ങളെ തങ്കളുടെ ഇഷ്ടമായി കണ്ടു ജീവിക്കുന്ന മൂന്ന് ആങ്ങളമാരുടെ ജീവൻ അല്ലായിരുന്നോ അവൾ.

അതേ ജെയിംസ് നമുക്ക് ഒന്ന് അവിടം വരെ പോയേച്ചും വരണം കേട്ടോ. താൻ ഡ്യൂട്ടിയിൽ കയറുന്നതിനു മുന്പേ.

അതിനെന്താ ഇന്നും നാളെയും പറ്റില്ല.

അതെന്താ.

ഇന്നും നാളെയും ഞാൻ എന്റെ അലീന യോടൊപ്പം ആഘോഷിക്കട്ടെ. അതുകഴിഞ്ഞു വേറെ എന്ത് വേണമെങ്കിലും ആലോചിക്കാം എന്താ. അതല്ലേ അതിന്റെ ശരി.

ഹോ സമ്മതിച്ചേ..

അപ്പൊ ഇനി രണ്ട് ദിവസം എന്ന് പറഞ്ഞോണ്ട് അലീന ജെയിംസിന്റെ മുഖത്തോട്ടു നോക്കി..

അതിനവൻ

💬 Comments

View all comments