Chapter Title : അലീന [SAiNU]
അതിനിനിയും എനിക്ക് നിന്റെയും കൂട്ടാളികളുടെയും സഹായം ആവിശ്യമായി വരും.
അതിനെന്താ അലീന നിന്റെ സ്വപ്നങ്ങളെ തകർത്തവരെ ഓരോരുത്തരായിട്ട് നമുക്ക് വേട്ടയാടം അതുകണ്ടു നീ സന്തോഷിക്കുമെങ്കിൽ.
കിരണേ അതിന്നു വേണ്ടി എന്റെ എല്ലാ സ്വത്തുക്കളും നൽകാൻ ഞാൻ തയ്യാറാണ്.
ഇനി എന്റെ സ്വത്തിന്റെ കൂടെ എന്നെ തന്നേ നിനക്ക് സമർപ്പിക്കേണ്ടി വന്നാലും ഞാനതിന് ഒരുക്കമാണ്. എനിക്കവൻ മാരുടെ നാശം കണ്ടാൽ മതി.
അതുകേട്ട കിരണിന്റെ ഉള്ളിൽ നിന്നും ഒരു തിരമാല കരയിലേക്ക് കയറിപ്പോയി.
അത്രയ്ക്ക് സുന്ദരിയായ അലീനയെ പോലെ ഒരു പെണ്ണ് എല്ലാം സമർപ്പിക്കാം എന്നു പറഞ്ഞു കൊണ്ട് അവന്റെ അരികിൽ നിൽകുമ്പോൾ അവനെന്നല്ല ആണായി പിറന്ന ഏതൊരുവനും മനസ്സിലേക്ക് വരുന്ന ഒരു കുളിരു ണ്ടല്ലോ അതായിരുന്നു കിരണിന്റെ അപ്പോഴത്തെ അവസ്ഥ.
അവൻ അലീന കാണാതെ അവളെ ഒന്ന് നോക്കി.
അലീനയുടെ രൂപ ഭംഗി കണ്ടു അവൻ അത്ഭുതപെട്ടു.
ഓരോ ഭാഗത്തെയും സൂഷ്മതതയോടെ വീക്ഷിച്ചു
കൊണ്ട് അവൻ പുറത്തേക് ഇറങ്ങി.
നീലാകാശത്തെ നോക്കി ചിരിച്ചോണ്ട് അവൻ തന്റെ കാറെടുത്തു റോഡിലേക്
ഡ്രൈവ് ചെയ്യുമ്പോഴും അവന്റെ ഉള്ളിൽ അലീന എന്ന മനോഹര ശില്പത്തെ ഓർകാതിരിക്കാൻ അവന് കഴിഞ്ഞില്ല
അവൾ ക്കുവേണ്ടി
അവളുടെ കൂടെ ഒരു രാത്രിയെങ്കിലും അന്തിയുറങ്ങാൻ വേണ്ടി ഏതറ്റം വരെയും പോകാം എന്ന് ഉറപ്പിച്ചുകൊണ്ട് അവൻ ഡ്രൈവിംഗ് തുടർന്നു..
അലീനയുടെ ഓരോ ഭാഗങ്ങളും അവന്റെ മനസ്സിലേക്ക് ഓടി വന്നു.
ഡ്രൈവ് ചെയ്യുന്നു എന്നെ ഉള്ളു ചിന്തയും മനസും നിറയെ അലീന എന്ന വേഴാമ്പലിന്റെ ദേഹത്തെ കുറിച്ചായിരുന്നു...
കിരൺ പോയി കഴിഞ്ഞതും അലീന വീണ്ടും തന്റെ ഓർമകളിലേക്ക് സഞ്ചരിക്കാൻ തുടങ്ങി.
അഞ്ച് വർഷക്കാലം അവളുടെ എല്ലാമായിരുന്നു ജെയിംസ്. മെഡിക്കലിന്നു പഠിക്കാൻ വന്ന മൂന്നാം വർഷമാണ് ജെയിംസിനെ താൻ കാണുന്നത്. ആദ്യമായി കണ്ട നാളിലെ ജെയിംസ് അവളെ കണ്ണെടുക്കാതെ നോക്കി നിന്നത് ആലോചിച്ചപ്പോൾ അലീനയുടെ ചുണ്ടിൽ ചിരി വിടരുന്നത് അവളറിഞ്ഞില്ല..
ഡോക്ടർ ഇന്നലെ അഡ്മിറ്റ് ചെയ്ത രോഗിയുടെ അവസ്ഥ വളരെ മോശമാണ്. എന്നു പറഞ്ഞോണ്ട് നഴ്‌സ് ജൂലി അലീനയുടെ അടുത്തേക്ക് വന്നു.
എന്താ ജൂലി അവർക്ക് ഞാൻ പറഞ്ഞ മെഡിസിൻ എല്ലാം കൊടുത്തിരുന്നില്ലേ.
💬 Comments
View all comments