Chapter Title : അലീന [SAiNU]
തുറന്നതും.
ടാ അടുത്ത ഊഴം നിന്റെയാ ഇതുപോലെ ഏതെങ്കിലും ഒരു രാത്രിയിൽ നിന്നെയും തീർക്കും ഞാൻ..
എടി മറഞ്ഞിരുന്നു ആക്രമിച്ചിട്ടു വെല്ലുവിളിക്കുന്നോ.
അതേടാ നീയന്നു ചെയ്തതും അത് തന്നേ അല്ലെടാ ഇരുട്ടിന്റെ മറവിൽ നീയും നിന്റെ കൂട്ടാളികളും ചേർന്ന് ഒരുത്തനെ തീർത്തപ്പോ ഇങ്ങിനെ ഒരു കാലം വരാനുണ്ടെന്നു ഓർത്തില്ല അല്ലെടാ..
എന്ന് പറഞ്ഞോണ്ട് ഫോൺ കട്ടായി.
ഏതവളാണ് വിളിച്ചതെന്ന് അറിയാതെ അയാൾ തന്റെ മകന്റെ മുഖത്തോട്ടു നോക്കി.
അയാളുടെ കണ്ണുകൾ ചുവക്കാൻ തുടങ്ങി.ഒരേയൊരു മകൻ ഇങ്ങിനെ കിടക്കുന്നത് കണ്ടപ്പോൾ അയാൾക്കു ദേഷ്യം ഇരട്ടിച്ചു..
അവന്റെ അടുക്കൽ നിന്നും പുറത്തേക്കു ഇറങ്ങിക്കൊണ്ട് അയാൾ ആരെയോ ഫോണിൽ വിളിച്ചു.
അതേ ആരാണെന്നു അറിയില്ല
ഒരുത്തി എന്നെ വിളിച്ചിരുന്നു. എന്റെ മകനെ ഈ നിലയിലാക്കിയത് ആളാണെന്നു പറഞ്ഞു.
അടുത്തത് എന്നെയാണെന്നും.
ഡോ തന്നെക്കൊണ്ടൊക്കെ എന്തെങ്കിലും ചെയ്യാൻ പറ്റുമോടോ എന്ന് ചോദിച്ചു കൊണ്ട് അയാൾ ചൂടായി തുടങ്ങി.
ആരാ എന്താ എന്നൊന്നും അറിയില്ല അവളെ എന്റെ കയ്യിൽ കിട്ടിയാൽ.
എന്ന് പറഞ്ഞോണ്ട് അയാൾ ഫോൺ വെച്ചു. മകന്റെ അടുകലേക്കു തന്നേ തിരിച്ചു പോന്നു.
=============================
അതേസമയം അലീന
തന്റെ സ്വപ്‌നങ്ങൾ നശിപ്പിച്ചവന അവൻ അവനെയും അവന്റെ കുടുംബത്തെയും ഞാൻ ജീവിക്കാൻ അനുവദിക്കില്ല. കിരണേ.
നിനക്കറിയുമോ ഞങ്ങളുടെ ജീവിതം എത്ര സന്തോഷ പൂർണമായിരുന്നു എന്ന്.. എന്റെയും ജെയിംസിന്റെയും ജീവിതം ഇല്ലാണ്ടാക്കിയവര അവന്മാർ ഒരുത്തനെയും ഞാൻ വിടില്ല. അതിനിനിയും എനിക്ക് നിന്റെയും കൂട്ടാളികളുടെയും സഹായം ആവിശ്യമായി വരും.
അതിനെന്താ അലീന നിന്റെ സ്വപ്നങ്ങളെ തകർത്തവരെ ഓരോരുത്തരായിട്ട് നമുക്ക് വേട്ടയാടം അതുകണ്ടു നീ സന്തോഷിക്കുമെങ്കിൽ.
കിരണേ അതിന്നു
💬 Comments
View all comments