Chapter Title : അലീവാൻ രാജകുമാരി 2 [അണലി]
വീഞ്ഞ് കലം ട്രയാസിനെ ഉന്നം വെച്ച് വിക്ഷേപിച്ചു.. ഉന്നം പിഴകാത്ത ഇത്തയാസിന്റെ ഏറ് കൃത്യം ട്രയാസിന്റെ തലക്കു തന്നെ കൊണ്ടു..
ട്രയാസ് : ഓവ്വ്... എന്റെ തല..
അവർ പുറത്തിറങ്ങിയപ്പോൾ അകിംനാധ കുമാരി കുതിര പുറത്ത് ഇരുന്നു അന്തരത്തിൽ കണ്ണും നട്ടു ഇരിക്കുക ആരുന്നു.. കുമാരിയുടെ പട്ടു വശ്ത്രം ആ കുതിരയുടെ വാൽ അറ്റം വരെ ഒഴുകി കിടക്കുന്നു.. ഇത്തയാസിനെ കണ്ടപ്പോൾ കുമാരി ഒരു പുഞ്ചിരി തൂകി, പക്ഷെ ഇപ്പോൾ ഇത്തയാസിന് കുമാരിയുടെ പ്രവർത്തികളിൽ ഭയം തോന്നുന്നുണ്ടായിരുന്നു... അത് പുറത്ത് കാണിക്കാതെ ഇത്തയാസും ഒരു ചിരി മറുപടി നൽകി..
അവർ കുതിരകളെ വേഗം ചലിപ്പിച്ചു പോർകളത്തിലേക്ക് എത്തി..
അവിടെ കാണികൾ വന്ന് നിറഞ്ഞിരിക്കുന്നു... അലീവാൻ കുമാരിയും, ഫുലാൻ കുമാരനും ഉപവിഷ്ടർ ആയിടുണ്ട്.. ഹോക തയാറായി നിൽക്കുന്നു, കൈയിൽ ഒരു വാളും, തടി നിർമിതമായ പരിചയും ഉണ്ട്..
ഹോക : എന്റെ പേര് ഹോക, ആ പേര് ഓർത്തു വെക്കണം...
ഇത്തയാസ് : ഉറപ്പൊന്നും പറയുന്നില്ല, നീ എനിക്ക് എതിരെ എന്തേരേം നേരം പിടിച്ച് നിൽക്കും എന്നത് അഷ്പതം ആക്കി ഇരിക്കും.
ഹോക : എങ്കിൽ തുടങ്ങാം..
ഇത്തയാസ് അലീവാൻ കുമാരിയെ നോക്കി, കുമാരി തുടങ്ങാൻ കൈകൾ ഉയർത്തി കാട്ടി.. കാണികൾ ഉറക്കെ ഇത്തയാസിനെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങി..
ഹോക മുന്നോട്ട് ഓടി അടുത്തു, ഇത്തയാസിന്റെ വാൾ അപ്പോഴും അരയിൽ ഉള്ള ഉറയിൽ വിശ്രമിക്കുക ആയിരുന്നു..
ഹോക തന്റെ വാൾ ഇത്തയാസിന്റെ തല ലക്ഷ്യം ആക്കി വീശി, അതിൽ നിന്ന് അനായാസമായി ഇത്തയാസ് ഒഴിഞ്ഞ് മാറുന്നതിനു ഇടയിൽ തന്നെ ഉറയിൽ
💬 Comments
View all comments