0%

Chapter Title : അലീവാൻ രാജകുമാരി 2 [അണലി]

Author : Kambikathakal Read All Parts 546

നിന്ന് ഇത്തയാസിന്റെ വാൾ ഉയർന്നു. ഇത്തയാസിന്റെ വാൾ ഹോകയുടെ പരിചയെ നടുവേ പിളർന്ന് ആമാശയത്തെ ചുംബിച്ചു മുകളിലോട്ടു ഉയർന്നു, അത് അയാളുടെ മാറിടവും, കണ്ഠവും പിള്ളർന്നു കീഴ് ചുണ്ട് വരെ വന്നു..

ഒരു നിമിഷം എന്താണ് നടന്നത് എന്ന് അറിയാതെ ഹോക അനങ്ങാതെ നിന്നു, അയാളുടെ മാംസം രക്തം പൊടിക്കാൻ ഒരു നിമിഷം മറന്നു എന്ന് തോന്നുന്നു .... പക്ഷെ മേനിയിലൂടെ സഞ്ചരിച്ച വാൾ ആവിഷ്ക്കരിക്കപെടുത്തിയ വെളുത്ത മാംസം പതുക്കെ രക്തം വിയർക്കാൻ തുടങ്ങി, ചാടി ഉയർന്ന ഇത്തയാസ് ഇരു കാലുകളും ചവിട്ടി ഹോകയുടെ തോളിൽ എത്തിയപ്പോൾ അയാൾ പുറകോട്ട് മറിഞ്ഞു വീണു..

ഇത്തയാസ് : നല്ല പേര് ആരുന്നു നിന്റെ പക്ഷെ ആ പേര് ഓർമ്മിക്കാൻ നീ ഒന്നും തന്നില്ലല്ലോ ഹോക...

ഹോകയുടെ കണ്ണുകൾ അടഞ്ഞു..

കാണികളുടെ മുഖത്തു അറിയാവുന്ന ഒരു ദൃശ്യപ്രഭാവം നടന്നതിന്റെ നിർവികാരം ആയിരുന്നു...

കുമാരിമാരും ഫുലാൻ കുമാരനും ഇത്തയാസിന് അടുത്തേക്ക് നടന്നു.. അലീവാൻ കുമാരി എന്തോ പറഞ്ഞു എങ്കിലും കാണിക്കളുടെ ശബ്ദം കാരണം ഇത്തയാസ് അത് കേട്ടില്ല എന്ന് മനസ്സിലായ അലീവാൻ കുമാരി ഇത്തയാസിന്റെ ചെവിയിൽ പറഞ്ഞു

അലീവാൻ : വിശ്രമം കഴിഞ്ഞ് എന്നെ വന്ന് കാണണം..

കുമാരിയുടെ മേനിയിൽ നിന്നും വിക്ഷേപിക്കപെട്ട വില കൂടിയ വാസനത്തൈലത്തിന്റെ പരിമളം അവന്റെ നാസികയിൽ തുളഞ്ഞു കേറി.. അതിനോടൊപ്പം കാണികൾ കുമാരിയുടെ പ്രവർത്തനവും, ഇത്തയാസും ആയി കുമാരിയുടെ ഇടപെടലും എല്ലാം കണ്ട് അതിശയിച്ചു ഇരിക്കുന്നത് അവൻ ശ്രദ്ധിച്ചു..

ഫുലാൻ : വിശ്രമിക്കാൻ മാത്രം ഒന്നും ഇല്ലാരുന്നല്ലോ..

നിലത്ത് ജീവൻ അറ്റു കിടക്കുന്ന ഹോകയെ നോക്കി

💬 Comments

View all comments