0%

Chapter Title : അലീവാൻ രാജകുമാരി 2 [അണലി]

Author : Kambikathakal Read All Parts 549

ആയി ഇത് വരച്ചിട്ടെന്നോ എനിക്ക് അറിയില്ല..... അതിൽ അടയാള പെടുത്തി ഇരിക്കുന്ന സ്ഥലം ഇജിപ്റ്റിൽ ആകാം എന്നാണ് രാജ ഗുരുവിനോട് ചോദിച്ചപ്പോൾ അറിഞ്ഞത്, അവിടെ എന്താണ് ഉള്ളത് എന്ന് എനിക്ക് അറിയണം..

ഇത്തയാസ് : ഞാൻ എന്തു ചെയ്യണം എന്നാണ് കുമാരി ആഗ്രഹിക്കുന്നത്..

അലീവാൻ : നീ എന്റെ ഏറ്റവും വിശ്യസ്ഥനും, ധീരനുമാണ്... നീ ഇതിൽ അടയാള പെടുത്തിയ സ്ഥലം തപ്പി പിടിക്കണം, നിനക്ക് ഭാഷ അറിയില്ലാത്തതു കൊണ്ട് ഫുലാൻ കുമാരനും കൂടെ വരും.

ഇത്തയാസ് : ഞാൻ പോകാം കുമാരി..

അലീവാൻ : നിങ്ങൾ പെർഷ്യയിൽ നിന്നുള്ള കച്ചവടക്കാർ ആയി വേഷം മാറി വേണം പോകാൻ..

ഇത്തയാസ് : ശരി കുമാരി..

അലീവാൻ : എങ്കിൽ പോയിക്കൊള്ളൂ.. ഇത് വരെ നിന്നിൽ അർപ്പിച്ച വിശ്വാസം ഒരിക്കൽ പോലും എനിക്ക് നിർഭലം ആയിട്ടില്ല... ഈ തവണയും ആ വിശ്വാസം നീ കാത്തു ശൂക്ഷിക്കണം..

ഇത്തയാസ് : എന്റെ ജീവൻ പോയാലും ഞാൻ ആ സ്ഥലം കണ്ടു പിടിക്കും..

അലീവാൻ : ഈ ഭൂപടത്തിൽ ഉള്ള നിധി എന്തു തന്നെ ആണെങ്കിലും അതിലും എന്നിക്കു പ്രിയപ്പെട്ടത് നീ ആണ്. അപായം ഒന്നും കൂടാതെ തിരിച്ചു വരണം..

അത് പറഞ്ഞു കുമാരി ഇത്തയാസിന്റെ തല പിടിച്ചു താഴ്ത്തി നെറ്റിയിൽ ചുംബിച്ചു. കുമാരിയുടെ ചുടു നിശ്വാസവും, അധരങ്ങളുടെ നനവും എല്ലാം ഇത്തയാസിന്റെ നെഞ്ചിന്റെ ഇടിപ്പിൽ താള പിഴ സമ്മാനിച്ചു.. അതി മനോഹരമായ ഏതോ ഒരു സുഗന്ധ ധ്രെവ്യത്തിന്റെ മണം അവന്റെ ചെവിയിൽ ഇറച്ചു കയറി..

ഇത്തയാസിനു യാത്രകൾ പോണം എന്ന് എന്നും

💬 Comments

View all comments