Chapter Title : അലീവാൻ രാജകുമാരി 2 [അണലി]
ചെറിയ പ്രവേശനകവാടം കടന്നു ഉള്ളിൽ കടന്നു.. ധാരാളം ഒട്ടകങ്ങൾ ആണ് ആദ്യം കണ്ണിൽ പതിഞ്ഞത്, ഇടയിൽ കുറേ ഏറെ പശുക്കളും, നിലത്തു പല ലോഹങ്ങൾ . ദൂരെ ആനകളെയും അവർ കണ്ടു... ഇതു വരെ കണ്ടിട്ടില്ലാതെ ഒരു മൃഗം അവിടെ ഉണ്ടാരുന്നു, മൂക്കു സ്ഥിതി ചെയുന്ന ഭാഗത്തു ഒറ്റ കൊമ്പ് മാത്രം ഉള്ള ഒരു പോത്തിലും വലുപ്പം വരുന്ന മൃഗം, അതിനെ കാണാൻ ആളുകൾ തടിച്ചു കൂടിയിരുന്നു.. ആ മൃഗത്തെ നിയന്ത്രിക്കുന്ന പട്ടു വസ്ത്രം ഉടുത്ത ഒരു കറുത്ത മേനിയുള്ള ചുരുള്ളൻ മുടിക്കാരൻ ഉണ്ടായിരുന്നു, പട ചട്ട പോലെ തോൽ ഉള്ള ആ മൃഗത്തെ ഇടക്ക് അയാൾ തന്റെ കൈയിലെ കമ്പ് കൊണ്ട് പ്രെഹരിക്കുന്നും ഉണ്ട്. ഫുലാൻ കുമാരൻ അയാളോട് സംസാരിക്കാൻ പോയി.. ഒരു കുട്ടിയോളം ഉയരം വരുന്ന പക്ഷിയും, ഒരു തുള്ളി തളിക്കുമ്പോൾ ഒരു കുജത്തിലെ വെള്ളം മുഴുവൻ ആ നിറമാവുന്ന ചായവും എല്ലാം ഇത്തയാസിന് പുതുമ ആരുന്നു..
ഫുലാൻ : 'അയാൾ പറഞ്ഞത് ഈ മൃഗത്തെ റോമൻ ചക്രവർത്തി ഇവിടുത്തെ ഒരു നാട്ടുരാജാവിന് സമ്മാനമായി നൽകി അയച്ചതാണന്നു..'
ഇത്തയാസ് : ' നമ്മുടെ അക്കിനോവ് രാജാവും റോമൻ സാമ്രാജ്യത്തിന്റെ കീഴിൽ ഉള്ള രാജാവ് ആണെല്ലോ 7 നാട്ടുരാജ്യം കൂടുന്ന ഒരു മഹാ രാജ്യത്തിന്റെ രാജൻ , എന്നിട്ട് എന്താ ഇവിടെ മാത്രം ഇതു അയച്ചത് '
ഫുലാൻ : ' ഇവിടെ ഉള്ളവർ പറയുന്നത് ഹുണ്ണിക്ക് സാമ്പ്രാട്ട് അധിനിവേഷം നടത്തി ഇതിന്റെ അടുത്തുള്ള നാട്ടു രാജ്യങ്ങൾ വരെ എത്തി എന്നും.. യുദ്ധം ചെയ്യാതെ കീഴടങ്ങാതിരിക്കാൻ അതിർത്തിയിലെ രാജാക്കന്മാർക്ക് റോമൻ ചക്രവർത്തി കൊടുക്കുന്നത് ആണെന്നും.. നീ ഇവിടെ റോമൻ പതാക അല്ലാതെ ഒരു കിളിയുടെ തലയിൽ കിരീടം ഇരിക്കുന്ന പതാകകൾ കണ്ടോ? അത് ഹുണ്ണിക് സാമ്രാജ്യത്തിന്റെ പതാക ആണ്, ഇവിടുള്ള ആളുകൾ പലരും യുദ്ധം ഇല്ലാതെ രാജാവ് കീഴടങ്ങണം എന്ന് ആഗ്രഹിക്കുന്നവർ ആണ്'.
ഇത്തയാസ് : ' സ്വന്തം രാജാവിന്റെ അഭിമാനം അവർക്കു ഒരു വിലയും ഇല്ലെന്നോ?'
ഫുലാൻ : 'ധാരാളം യുദ്ധങ്ങൾ ക്കണ്ടവരാണ് ഇത്തയാസ് ഇവിടുത്തെ
💬 Comments
View all comments