0%

Chapter Title : അലീവാൻ രാജകുമാരി 2 [അണലി]

Author : Kambikathakal Read All Parts 553

തിരിച്ചു കാൽ മുട്ടിൽ തട്ടി അവളുടെ കൈകൾ അവൾക്കു പുറകിൽ ആക്കി. തന്റെ രണ്ട് കൈയും അയാൾ പുറകിൽ കെട്ടി നിർത്തിയപ്പോൾ നിഗേര മരണം ഉറപ്പിച്ചു.. അവൾ അയാളുടെ കാലിൽ ചവിട്ടിയും, കുതറി ചാടിയെന്ക്കിലും അയാളുടെ കര ബലം അവളെ അത്ഭുത പെടുത്തി...

അവർ അവളുടെ കൈകൾ രണ്ടും ഒരു കാട്ടു വള്ളി കൊണ്ട് കെട്ടി ഇട്ടു..

ഫുലാൻ : ഇവളെ നമ്മക്ക് കുമാരിയുടെ അടുത്ത് എത്തിക്കാം..

ഇത്തയാസ് : നമ്മള് പോകുന്നിടത്തു ഇവളെ കൂടെ ചുമക്കണോ...

ഫുലാൻ : ആഹ്... ഒരു പെണ്ണ് കൂടെ ഉള്ളപ്പോൾ നമ്മളെ ആരും സംശയിക്കത്തില്ല..

ഇത്തയാസ് : ഇവളുടെ വേഷവും, നോട്ടവും കണ്ടാൽ സംശയക്കാത്തവർ കൂടി സംശയിക്കും..

ഫുലാൻ കുമാരൻ ചിരിച്ചു കൊണ്ട് കുതിര പുറത്തു കേറി മുന്നോട്ട് നീങ്ങി.. കുമാരനോട് വാദിച്ചിട്ടു കാര്യം ഇല്ലന്ന് മനസ്സിലായപ്പോൾ ഇത്തയാസ് അവൾ സഞ്ചരിച്ച കുതിരയുടെ പുറത്തു കേറി ഇരുന്നു.. അവളെ തൂക്കി എടുത്തു മുന്നിൽ കേറ്റി ഇരുത്തി..

നിഗേര : നീ ഏതായാലും പെർഷ്യ കാരനും അല്ലാ വ്യാപാരിയും അല്ലാ... പിന്നെ എന്തിനാ ഈ വേഷം എക്കെ ഇട്ടു കാട്ടിൽ കൂടി നടക്കുന്നെ..

ഇത്തയാസ് : അത് പാവം വ്യാപാരികളുടെ പണം മോഷ്ടിക്കാൻ നടക്കുന്ന തസ്ക്കരയോട് പറയേണ്ട കാര്യം ഇല്ലാ..

നിഗേര : പണം മോഷ്ടിക്കാൻ നടക്കുന്നത് നിന്റെ തന്ത..

കിലത്താൻ മുഴുവൻ വിറപ്പിക്കുന്ന ഇത്തയാസിന്റെ തന്തക്കു ഒരു പീറ പെണ്ണ് വിളിച്ചപ്പോൾ ഇത്തയാസിന് കോപം വന്നു.. ഇത്തയാസ് അവളെ തട്ടി താഴ്പ്പോട്ടു ഇട്ടു.. ഫുലാൻ കുമാരൻ നോക്കിയപ്പോൾ വീണ്ടും അവളെ

💬 Comments

View all comments