Chapter Title : അലീവാൻ രാജകുമാരി 2 [അണലി]
കിടക്കുന്നു, അവരുടെ കണ്ണുകളിൽ കൃഷ്ണമണി ഇല്ലായിരുന്നു .... അവരുടെ ഇരു കൈകളും ഒരു തിളങ്ങുന്ന ഗോളത്തിൽ വെച്ചപ്പോൾ അത് പ്രകാശിക്കാൻ തുടങ്ങി....
പിതാവിന്റെ കൈ പിടിച്ചു അകത്തു കയറിയ കുമാരനെ അവിടെ നിറഞ്ഞു നിന്ന ദുർഗന്ധവും, ആ സ്ത്രീയുടെ തോളിൽ ഇരുന്ന് തന്നെ നോക്കുന്ന കാക്കയും എല്ലാം അസ്വസ്ഥൻ ആക്കി..
അവർ ആ സ്ത്രീക്ക് അഭിമുഖമായി നിലത്ത് അമർന്നു...
സാമ്പത്ത് : ഞാൻ സാമ്പത്ത്....
ടോടാ : അറിയാം ഗുൽവേറിലെ രാജാവായ ഫറോസിന്റെ മൂന്നാമത്തെ മകൻ... ഗുൽവേറിന്റെ രാജാവാകാൻ മനം കൊതിക്കുന്നു, പക്ഷെ അതിൽ മൂടൽ വീഴ്ത്തി രണ്ട് ചേട്ടന്മാർ ഉള്ളതാണ് വിഷയം..
സാമ്പത്ത് : അതെ... ഞാനാണ് എന്നും പിതാവിനെ അനുസരിച്ചു ജീവിച്ചിട്ടുള്ളത്, അവർ രണ്ട് പേരും വേശ്യാലങ്ങൾ നിരങ്ങി നടന്നപ്പോൾ ഞാൻ പിതാവിനു വേണ്ടി യുദ്ധവും, നാട് സന്ദർശനവുമായി നടന്നു... ഞാൻ തന്നെ ആണ് രാജാവാകാൻ അർഹൻ.
ടോടാ കണ്ണുകൊണ്ടു കൈ ഗോളത്തിൽ വെക്കാൻ കാണിച്ചപ്പോൾ സാമ്പത്ത് കൈകൾ രണ്ടും ഗോളത്തിൽ വെച്ചു, അതിൽ നിന്ന് വന്ന നീല പ്രകാശവും മുഴക്കവും അയാളിൽ ഭയം സൃഷ്ട്ടിച്ചു..
ടോടാ : നീ നിന്റെ ചേട്ടന്മാരെ പരാജയപ്പെടുത്തി ഗുൽവേറിലെ രാജാവാകും.....
ടോടാ തന്റെ കൃഷ്ണമണി ഇല്ലാത്ത കണ്ണുകൾ ഉയർത്തി പറഞ്ഞപ്പോൾ സാമ്പത്തിന്റെ ഉള്ള് സന്തോഷം കൊണ്ട് നിറഞ്ഞു.
സാമ്പത്ത് അടുത്തിരുന്ന കുഞ്ഞിന്റെ കൈകൾ ആ ഗോളത്തിൽ എടുത്ത് വെച്ചു..
ടോടാ : ഗുൽവേറിലെ പുൽ ചെടികൾ പോലും നിന്നെ വാഴ്ത്തി പാടും, നിന്റെ അച്ഛന്റെ അഭിമാനവും നാടിന്റെ ഐശ്വര്യവും ആവും. നിനക്ക് എതിരെ നിൽക്കുന്നവർ നിലം പതിക്കും,
💬 Comments
View all comments