Chapter Title : അലീവാൻ രാജകുമാരി 2 [അണലി]
നിന്റെ കൂടെ നിൽക്കുന്നവർ സിംഹാസനങ്ങളിൽ അമരും... യസാഗിഷ് കുമാരാ, നിനക്ക് എതിരെ ഉയരുന്ന വാളുകൾ ഉരുക്കി അവർ ദേവാലയങ്ങൾ പണിയും, നിന്റെ പാതം പതിക്കുന്നിടത്തു ബലിപീടങ്ങൾ ഉയരും ...
സാമ്പത്ത് തന്റെ ആരപട്ടയുടെ അടിയിൽ നിന്ന് ഒരു നാണയ കിഴി എടുത്ത് ടോടായുടെ അടുത്ത് വെച്ചു..
ടോടാ : പക്ഷെ..... നീ ഒരു പെണ്ണിനെ പ്രണയിക്കും. ആ പ്രണയത്തിനായി നീ നിന്റെ ജീവനും, രാജ്യവും തെജിക്കും..
സാമ്പത്തിന്റെ മുഖം കനത്തു... അയാൾ യസാഗിഷ് കുമാരനെയും പിടിച്ചു എഴുനേൽപ്പിച്ചു പുറത്ത് ഇറങ്ങി..
ടോടാ: ആ പ്രണയം കാരണം നീ ഒരു ദൈവത്തിന് എതിരെ വാൾ എടുക്കും..
അവർ പോയെങ്കിലും ടോടാ പറഞ്ഞു കൊണ്ടേ ഇരുന്നു..
വെളിയിൽ ചെന്നപ്പോൾ സാമ്പത്ത് കാവൽകാരിൽ ഒരാളുടെ കൈയിൽ ഇരുന്ന ചൂട്ട് വാങ്ങി ആ തടി പുരയുടെ മുകളിൽ ഇട്ട് കുതിര പുറത്ത് യസാഗിഷ് കുമാരനെ കേറ്റി ഇരുത്തി... അയാളും കുതിരപുറത്തു കേറി അവർ മെല്ലെ മുന്നോട്ട് നീങ്ങി...
ഇരുട്ടിനെ കീറി മുറിച്ച് കുടിലിൽ നിന്ന് ഉയരുന്ന തീ ഗോളവും,അതിൽ നിന്ന് കുതിച്ചുയർന്ന കാക്കയെയും, ആ കത്തി എരിയുന്ന കുടിലിൽ നിന്ന് വെളിയിൽ എത്തിയ നേരിയ നിലവിളിയും യസാഗിഷ് കുമാരൻ തിരിഞ്ഞു നോക്കി..
AD 137
കാടിനോട് അടുത്ത് കിടക്കുന്ന കിലാത്തൻ രാജ്യത്തിന്റെ അതിർത്തികളിൽ ഉള്ള ചെറിയ ഗ്രാമംങ്ങൾ ആക്രമിച്ചും, കൊള്ളയടിച്ചും, അവിടുത്തെ സ്ത്രീകളെ പീഡിപ്പിച്ചും ജീവിക്കുന്ന ഒരു കൂട്ടർ ഉണ്ട്... രാത്രിയുടെ അപായം എന്ന ഇരട്ട പേരുള്ള.. മറൗടെര്സ്, അവർ രാത്രിയിയുടെ മറവിൽ കൂട്ടമായി കുതിര പുറത്ത് വന്ന് ഗ്രാമങ്ങൾ ആക്രമിച്ചു കീഴ്പെടുത്തും.
💬 Comments
View all comments