0%

Chapter Title : അലീവാൻ രാജകുമാരി 2 [അണലി]

Author : Kambikathakal Read All Parts 156

ആളുകളെ നാശത്തില്ലേക്കു നയിക്കും, അതാണ് ചരിത്രം.. മന്ത്രിക്ക്‌ അത് അറിയില്ല എന്നുണ്ടോ?

മന്ത്രി : അത്യാഗ്രഹം ഉള്ളവരെ മാത്രമേ ലോകം അറിഞ്ഞിട്ടുള്ളു രാജൻ.. ചരിത്ര താളുകളിൽ വന്നിട്ടുള്ള എല്ലാവരും അത്യാഗ്രഹികൾ ആയിരുന്നു.. പിന്നെ ഇത്തയാസിന് സമാനമായ വേഗതയും ശക്തിയും ഉള്ള ഒരു യോദ്ധാവ് ഇന്ന് വരെ ജനിച്ചിട്ടില്ല എന്നതും വാസ്തവം ആണ്.. സത്യത്തിൽ അങ്ങനെ ഒരു നിധി ഉണ്ടേൽ അത് അവനു ചിലപ്പോൾ കൊണ്ടുവരാൻ സാധിച്ചെന്നു വരും..

രാജാവിന്റെ അടുത്തേയ്ക്ക് ഒരു മന്ത്രി ഓടി വന്നു..

അക്കിനോവ് : എന്ത് പറ്റി ഹുൻബി .... എന്തേലും അനർത്ഥം ആണോ? പറ...

ഹുൻബി : രാജാവേ നമ്മുടെ അയൽ രാജ്യമായ ഗുൽവേറിൽ നിന്നും ഒരു സന്ദേശം വന്നു.. ക്യൂജോ കൊട്ടാരം സന്ദർശിക്കാൻ വന്ന അവിടുത്തെ രാജകുമാരൻ തിരിച്ചു ചെന്നില്ല..

അക്കിനോവ് : രാജാവ് സലിന് വിഷമം അറിയിച്ചു ഉള്ള ഒരു കത്തും, അലീവാന് എത്രയും പെട്ടന്ന് കുമാരനെ തേടി പിടിക്കാനും സന്ദേശം അയക്കു..

ഹുൻബി : ഇനി സമയം ഉണ്ടെന്നു തോന്നുന്നില്ല.. അവർ യുദ്ധ സന്ദേശമായി ആണ് കത്ത് അയച്ചത്..

അക്കിനോവ് : യുദ്ധമോ?... ഫറോസിനെ പോലെ മകനും ഭ്രാന്ത് ആണോ..

ഹുൻബി : രാജകുമാരന്റെ തല അയാളുടെ കുതിരയുടെ മേൽ കെട്ടി വെച്ച് തിരിച്ചു എത്തി എന്ന്..

അക്കിനോവ് : നമ്മൾ അല്ലാ എന്ന് പറഞ്ഞാൽ സലിന് മനസ്സിലാവും.. ഇതു ആരോ ശത്രുക്കൾ ചെയ്തതാ..

ഹുൻബി : അതിനൊന്നും സമയമില്ല ... നമ്മൾ യുദ്ധത്തിന് സന്നദ്ധർ ആവണം.

അക്കിനോവ് : നാട്ടു രാജ്യങ്ങൾക്കും, സൗഹൃദ രാജ്യങ്ങൾക്കും സന്ദേശം പറക്കട്ടെ... യുദ്ധത്തിന് ഒരുങ്ങാൻ ആവശ്യപെടണം.. മന്ത്രിമാരെയും ശ്രേഷ്ടരെയും വിളിച്ചു എന്റെ അടുത്തേക്ക് വരാൻ പറയണം.. എങ്കിൽ തുടങ്ങിക്കോ...

ആ തുടക്കം ഏറെ നാളുകൾ നീണ്ട ഒരു മഹാ യുദ്ധത്തിന്റെ തുടക്കം ആയിരുന്നു എന്ന് അവർ ആരും അപ്പോൾ അറിഞ്ഞില്ല...

തുടരും ....

💬 Comments

View all comments