Chapter Title : അലീവാൻ രാജകുമാരി 2 [അണലി]
യാത്ര തുടർന്നു..
എപ്രസും, ലേഹോളിയും, ജനക്കയും, നപ്ലസ് നദിയും അവർ കണ്ടു...... മനുഷ്യർ മരിച്ചാൽ അവരുടെ ഇറച്ചി ഭക്ഷിക്കുന്ന ഹുല്ക്കി ഗ്രാമ വാസികളെയും, ആണുങ്ങൾ തമ്മിൽ രതി പുലർത്തുന്ന സെരൊക്ക ഗ്രാമവും അവർ കണ്ടു......
കേഫി എന്നൊരു കൊച്ചു നഗരത്തിൽ അവർ എത്തി, രണ്ട് ദിവസത്തിനു ശേഷം ആയിരുന്നു അവർ ഒരു ജനവാസ മേഖലയിൽ എത്തുന്നത് .. മഹാസമുദ്രത്തിന്റെ തീരത്തു സ്ഥിതി ചെയുന്ന അത് ഒരു നഗരം എന്നതിൽ ഉപരി തെക്കു ദേശങ്ങളിൽ നിന്ന് കപ്പൽ മാർഗം വരുന്ന സാധനങ്ങൾ ക്രയവിക്രയം നടക്കുന്ന ഒരു ജനവാസ മേഖല ആയിരുന്നു, സാധനങ്ങൾ എന്ന് പറഞ്ഞാൽ പല രാജ്യത്തു നിന്നുള്ള ആഹാരം മുതൽ സ്ത്രീകളും കുട്ടികളും വരെ ഉണ്ടായിരുന്നു .. പരുത്തിനൂല്‍ത്തുണി വിരിച്ചു കെട്ടിയ വാണിഭശാലകൾ അവിടെ നിറഞ്ഞു നിന്നിരുന്നു... അതിലൂടെ കുതിര പുറത്തു സഞ്ചരിക്കാൻ ബുദ്ധിമുട്ടായ കൊണ്ട് അവർ കുതിരകളെ അടുത്തുള്ള ഒരു മേല്‍നോട്ടക്കാരനെ ഏല്പിച്ചു.. കുതിര മോഷണം സ്ഥിരം ആയിരുന്നതുകൊണ്ട് കാശ് കൊടുത്താൽ കുതിരയെ നോക്കാൻ നിൽക്കുന്ന മേല്‍നോട്ടക്കാർ ധാരാളം ഉണ്ടായിരുന്നു..
കൽനടയായി അവര് ഒരു ചെറിയ പ്രവേശനകവാടം കടന്നു ഉള്ളിൽ കടന്നു.. ധാരാളം ഒട്ടകങ്ങൾ ആണ് ആദ്യം കണ്ണിൽ പതിഞ്ഞത്, ഇടയിൽ കുറേ ഏറെ പശുക്കളും, നിലത്തു പല ലോഹങ്ങൾ . ദൂരെ ആനകളെയും അവർ കണ്ടു... ഇതു വരെ കണ്ടിട്ടില്ലാതെ ഒരു മൃഗം അവിടെ ഉണ്ടാരുന്നു, മൂക്കു സ്ഥിതി ചെയുന്ന ഭാഗത്തു ഒറ്റ കൊമ്പ് മാത്രം ഉള്ള ഒരു പോത്തിലും വലുപ്പം വരുന്ന മൃഗം, അതിനെ കാണാൻ ആളുകൾ തടിച്ചു കൂടിയിരുന്നു.. ആ മൃഗത്തെ
💬 Comments
View all comments