Chapter Title : അലീവാൻ രാജകുമാരി 2 [അണലി]
വരപ്രസാദമായി നീ ഇത് കരുതിക്കോ... ആരുമായി വേണം നിനക്ക് പോര്?
ഹോക : അവിടുത്തെ സേനയുടെ പരമാധികാരമുള്ള ഇത്തയാസും ആയി...
അവിടെ കൂടി നിന്നവർ എല്ലാം ചിരിച്ചു..
അലീവാൻ : വിരളിൽ കേറിയ കണ്ടകത്തെ ഘടികാരസൂചി കൊണ്ടാണ് എടുക്കുക, മഴു കൊണ്ടല്ല...
ഹോക : മരണം എനിക്ക് തരുന്നത് ഈ പ്രപഞ്ചം ജന്മം നൽകിയ ഏറ്റവും ശക്തമായ യോദ്ധാവ് തന്നെ ആകണം..
ഫുലാൻ : ഇവന്റെ അവസാന ആഗ്രഹം അല്ലെ കുമാരി... ഇത്തയാസിന്റെ വാളിന് ആയിരിക്കും ഇവന്റെ മാംസം രുചിക്കാൻ ഉള്ള വിധി...
അലീവാൻ : ശെരി അത്ര കര്‍ണ്ണകഠോരമായ മരണം ആണ് നീ ആഗ്രഹിക്കുന്നതെങ്കിൽ അത് തന്നെ നടക്കട്ടെ.... ആരവിടെ, ഇത്തയാസിനോട് പടക്കോപ്പുകളുമായി പോർകളത്തിൽ വരാൻ പറയു ...
അകിംനാധ : ഇത്തയാസ് വിശ്രമിക്കുക ആണ് ഞാൻ പോയി വിളിക്കാം സഹോദരി...
അലീവാൻ : നീയാണോ പോയി വിളിക്കണ്ടേ? ഇവിടെ പരിചാരക്കർ ആരും ഇല്ലേ...
അകിംനാധ : പരിചാരക്കർക്ക് എല്ലാം ഇത്തയാസിനെ ഭയം ആണ്..
അലീവാൻ : നിനക്ക് ഭയം ഇല്ലേ..
അകിംനാധ : ഇല്ലാ, ഇത്തയാസ് പാവം ആണ്...
അതും പറഞ്ഞു അകിംനാധ ഇത്തയാസിനെ വിളിക്കാൻ ഇറങ്ങി..
സേന തലവൻ ആയ തന്റെ മുറിയിൽ വിശ്രമിക്കുക ആരുന്നു ഇത്തയാസ്..
ട്രയാസ് അവിടെ ഇത്തയാസിന്റെ വാളും പരിചയും എല്ലാം അടുക്കി വെക്കുക ആരുന്നു..
ട്രയാസ് : അവർ നിന്നെ കണ്ടപ്പോഴേ ഭയന്നു മുട്ടു കുത്തി എനെക്കെ കേട്ടു...
ഇത്തയാസ് : പുറകെ വന്ന സൈന്യത്തെ ഭയന്ന് ആരിക്കും...
ട്രയാസ് : എനിക്ക് തോന്നുന്നില്ല, ഇന്ന് ഇവിടെ ഭയങ്കര ചർച്ച ആയിരുന്നു..
ഇത്തയാസ് : എന്ത് ചർച്ച?
ട്രയാസ് : ഫുലാൻ കുമാരനും, ഇത്തയാസും കൂടി പോർകളത്തിൽ ഏറ്റു മുട്ടിയാൽ ആര് ജയിക്കും എന്ന്, എല്ലാരും പറയുന്നത് നീ ജയിക്കും എന്നാണ്..
ഇത്തയാസ് : ഇല്ലാ... ഫുലാൻ കുമാരനുമായി പോർകളത്തിൽ ഏറ്റു മുട്ടേണ്ടി വന്നാൽ ഞാൻ ആയുധം ഉപേഷിച്ചു മരണം ഏറ്റു വാങ്ങും, കുമാരൻ രാജാവിന്റെ സഹോദര പുത്രനും എന്റെ സുഹൃത്തും ആണ്..
ട്രയാസ് : അലീവാൻ കുമാരി
💬 Comments
View all comments