Chapter Title : അലീവാൻ രാജകുമാരി 2 [അണലി]
നിന്നോട് ആയുധം എടുത്ത് ഫുലാൻ കുമാരനോട് യുദ്ധം ചെയ്യാൻ പറഞ്ഞാലോ..
ഇത്തയാസ് : അറിയില്ല... കുമാരി ഒരിക്കലും പറയില്ല, കുമാരിയുടെ മുറ ചെറുക്കൻ അല്ലേ ഫുലാൻ കുമാരൻ..
അകിംനാധ : അലീവാൻ കുമാരിയുടെ മാത്രം മുറ ചെറുക്കൻ അല്ലാ.... ഇതെന്താ എന്നെ എല്ലാരും മറന്നു പോകുന്നെ..
സേന കവാടത്തിന്റെ വാതിലിൽ ചാരി നിൽക്കുന്ന അകിംനാധ കുമാരിയെ കണ്ട് ഇത്തയാസും ട്രയാസും എഴുന്നേറ്റു തൊഴുതു..
അകിംനാധ : ഇത്തയാസെ, വർഷങ്ങൾ ഏറെ ആയില്ലേ.. ഇനിയും ഈ കാണുമ്പോൾ എല്ലാം തൊഴണം എന്നില്ല...
ഇത്തയാസ് : കുമാരി എന്താ ഇവിടെ?
അകിംനാധ : നാടിന്റെ അഭിമാനവും, ഏരീസ് ദേവന്റെ അവതാരവുമായ ഇത്തയാസിനോട് പടക്കോപ്പുകളുമായി പോർകളത്തിലേക്ക് ചെല്ലാൻ സഹോദരിയുടെ ഉത്തരവ്..
ഇത്തയാസ് : അത് അറിയിക്കാൻ പരിചാരകരെ ആരെ എന്ക്കിലും വിട്ടാൽ അടിയൻ വരുമല്ലോ... കുമാരി എന്തിനാ ഇവിടെ വന്നേ..
അകിംനാധ : അതിന് പരിചാരകർക്കെല്ലാം ഈ യോദ്ധാവിനെ ഭയം അല്ലേ.... പിന്നെ എനിക്ക് ഒന്ന് കാണണം എന്ന് തോന്നി, ഞാൻ ഏതായാലും പുറത്തു പോയി നിൽക്കാം വേഗം തയാറായി വാ..
കുമാരി ഒന്ന് പുഞ്ചിരിച്ചു പുറത്തേക്കു പോയി.
ട്രയാസ് : കുമാരി ഇവിടെ വന്ന് വിളിക്കണം എങ്കിൽ ഇത് മറ്റതു തന്നെ ഇത്തു മോനേ.
ഇത്തയാസ് : എന്ത്?
ട്രയാസ് : മോഹം, പ്രണയം, പ്രമപാത്രം, മമത, അഭിനിവേശം, താല്‍പര്യം, ഇഷ്‌ടം, സ്നേഹം, ഇച്ഛ എന്നൊക്കെ പറയും, പിന്നെ ഇവിടെ ഇത്തയാസിനോട് ആയതു കൊണ്ടു വേണേൽ പ്രബലമായ അനുരാഗം എന്നൊക്കെ വിളിക്കാം..
ഇത്തയാസ് : ട്രയാസെ നിന്റെ വൈരൂപ്യത്തിനു വല്ലാതെ ത്രാണി കൂടും ആ തല കൂടെ പോയാൽ...
ട്രയാസ് : ഞാൻ പറഞ്ഞു എന്നെ ഒള്ളേ.... രാജപുത്രി ആസക്തന് കോപം വന്നെങ്കിൽ പൊറുക്കണം..
ഇത്തയാസ് കൈയിൽ ഇരുന്ന വീഞ്ഞ് കലം ട്രയാസിനെ ഉന്നം വെച്ച് വിക്ഷേപിച്ചു.. ഉന്നം പിഴകാത്ത ഇത്തയാസിന്റെ ഏറ് കൃത്യം ട്രയാസിന്റെ തലക്കു തന്നെ കൊണ്ടു..
ട്രയാസ് : ഓവ്വ്... എന്റെ തല..
അവർ പുറത്തിറങ്ങിയപ്പോൾ അകിംനാധ കുമാരി കുതിര പുറത്ത് ഇരുന്നു അന്തരത്തിൽ കണ്ണും നട്ടു
💬 Comments
View all comments