0%

Chapter Title : അലീവാൻ രാജകുമാരി [അണലി]

Author : അണലി Read All Parts 670
നിനക്ക് സാധിച്ചു. നീനക്കു രാജാവിന്റെ അടക്കം ആരുടെ വജ്ര സേനയിൽ വേണേലും ചേരാം, ഇത് എൻറെ വാക്കാണ്.. പറ ആരുടെ വജ്ര സേനയിൽ ആണ് നിനക്ക് ചേരണ്ടത്. ഇത്തയാസ് : അലീവാൻ രാജകുമാരി. അവൻ പറഞ്ഞു കേട്ടിരുന്നു അലീവാൻ രാജകുമാരിയെ കുറിച്ച്, ആഫ്രഡൈറ്റിയുടെ പുനർജന്മം ആയി ആണ് അവരെ ആളുകൾ കാണുന്നത്. അവളെ കണ്ടാൽ ആണുങ്ങൾ തല കറങ്ങി വീഴും എന്നെക്കെ ആണ് ഇത്തയാസ് കേട്ടിരുന്നത്. സുരയൻ : ശെരി, ഞാൻ ഒരു പരിചാരകരനെ നിന്റെ കൂടെ അയക്കാം. ബേഹയിലോട്ടു യാത്ര തുടങ്ങിക്കോ.. അവിടെ ആണ് കുമാരി അലീവാന്റെ കൊട്ടാരം..
ബേഹ ഇത്തയാസും സുരയൻ കൂട്ട് വിട്ട പരിചാരകരനും ബേഹ ലക്ഷ്യം ആക്കി തിരിച്ചു, അവിടെയാണ് അലീവാൻ കുമാരിയും അനിജത്തി അകിംനാധയും താമസിക്കുന്ന ക്യൂജോ കൊട്ടാരം. 7 ദിവസം നീണ്ട യാത്രക്ക് ഒടുവിൽ അവർ ബേഹ എത്തി.. നല്ല ഭംഗിയുള്ള നഗരം ആയിരുന്നു ബേഹ. സമ്പന്നർ അതി വശിക്കുന്ന നഗരം ആയതു കൊണ്ട് തന്നെ ജനതിരക്കും കുറവായിരുന്നു ബേഹയിൽ. അവിടെ അവർ എത്തിയപ്പോൾ ഇത്തയാസിന് മനസിലാവാത്ത ഭാഷയിൽ ആളുകൾ എന്തെക്കെയോ പറഞ്ഞു.. അവർ സംസാരിക്കുന്നത് ഗ്രീക്ക് ആണെന്ന് മാത്രം ഇത്തയാസിന് മനസ്സിലായി.. ബേഹയുടെ കവാടം ആനയിക്കുന്ന വഴി ചെന്ന് അവസാനിക്കുന്നത് ഒരു മലയുടെ തുടക്കത്തിൽ ആണ്, ആ മലയുടെ മുകളിൽ അവന് ക്യൂജോ കൊട്ടാരം ആകാശത്തെ മുട്ടി നില്കുന്നത് കാണാം.. അവർ അവിടെ എത്തിയപ്പോൾ കൊട്ടാരത്തിന്റെ കവാടത്തിൽ നിന്ന ഭടൻ വന്ന് ഇത്തയാസിന്റെ കൂടെ വന്ന ആളുടെ അടുത്ത് എന്തോ പറഞ്ഞു കാവടത്തിൽ നോക്കി കൈ ഉയർത്തി

💬 Comments

View all comments