Chapter Title : അലീവാൻ രാജകുമാരി [അണലി]
കാട്ടി..
കവാടം അവരുടെ മുൻപിൽ മെല്ലെ തുറന്നു..
അവർ ഉള്ളിൽ കേറിയ ഉടൻ കവാട വാതിൽ അടഞ്ഞു.
കൊട്ടാരത്തിൽ ജോലിയിൽ മുഴുകി ഇരുന്നവർ എല്ലാം ആ പതിനാല് കാരനെ അത്ഭുതം നിറഞ്ഞ കണ്ണോടെ നോക്കി നില്കുന്നത് അവനെ ആസ്വാസ്ഥൻ ആക്കി..
അവർ ഐവാൻ എന്നൊരു വെക്തിയുടെ അടുത്ത് എത്തി, പരിചാരകരൻ കൈയിൽ ഇരുന്ന ഓല ഐവാനു നൽകി,
ഐവാൻ അതിൽ കണ്ണ് ഓടിച്ചിട്ട് ഇത്തയാസിനെ നോക്കി മൊഴിഞ്ഞു..
ഐവാൻ : ആദ്യം ആണ് ഇത്ര പ്രായം കുറഞ്ഞ ഒരു ബാലനെ വീര സുരയൻ ഇവിടെ പറഞ്ഞ് അയക്കുന്നെ, അതും വജ്ര സേനയിലോട്ടു അത് നീ ശരിയായിരുന്നു എന്ന് തെളിയിക്കണം.
ഇത്തയാസ് : തീർച്ചയായും പ്രഭോ..
ഐവാൻ : എങ്കിൽ നിന്റെ വസ്ത്രവും സാധനങ്ങളും എല്ലാം സേന കാവടത്തിൽ കൊണ്ടുപോയി വെച്ചിട്ട്, വജ്ര സേനയുടെ കുപ്പായം അനിഞ്ഞു വാ..
ഇത്തയാസിന്റെ ഉള്ളിൽ സന്തോഷം കവിഞ്ഞു ഒഴുകുന്നതു അവർക്ക് മനസ്സിലായി, അവൻ ഓടി പോയി സേന കവാടത്തിൽ തന്റെ സാധനങ്ങൾ എല്ലാം വെച്ച് അടുത്തുള്ള മുറിയിൽ ചെന്നു.. ഒരു പരിചാരകൻ അവന് വജ്ര സേനയുടെ കുപ്പായം എടുത്ത് നൽകി.
വജ്ര സേനയുടെ നിറമായ വെളുത്ത കുപ്പായം, അതിന്റെ മുകളിലൂടെ ഇരുമ്പ് കവചം. തലയിൽ ഇരുമ്പിന്റെ വെളുത്ത പരിരക്ഷ ഉള്ള തലപ്പാവ് , അതിന് മുകളിൽ ഇളം നീല ചായം മുക്കിയ ഒരു കെട്ടു കുതിര വാൽ, ഇളം നീല നിറം അലീവാൻ രാജകുമാരിയെ സൂചിപ്പിക്കാൻ ആണെന്ന് അവന്നു മനസ്സിലായി.. രാജാവിന്റെ വജ്ര സേനയിൽ ഉള്ളവരുടെ തലപാവിൽ കറുത്ത കുതിര വാൽ
💬 Comments
View all comments