Chapter Title : അലീവാൻ രാജകുമാരി [അണലി]
മുടിയാണ്.
അവൻ തിരിച്ചു നടക്കുമ്പോൾ അവിടെ ജോലി ചെയ്യുന്നവർ എല്ലാം അവനെ വണങ്ങുന്നുണ്ട്..
ഐവാന്റെ അടുത്ത് അവൻ ചെന്നു..
ഐവാൻ : നിന്റെ ആദ്യ നാളുകൾ നീ കോട്ട വാതിൽക്കൽ കാവൽ നില്ക്കു, അതാണ് പതിവ്..
അവൻ അത് സമ്മതിച്ചു അങ്ങോട്ട് നടന്നു..
അവൻ അവിടെ എത്തിയപ്പോൾ ഒരു 20 വയസ്സ് തോനിക്കുന്ന യുവാവ് അവിടെ നിൽപ്പുണ്ട്.. അതിന്റെ എതിർ വിശത്തായി തന്റെ സ്ഥാനം ആണെന്ന് മനസ്സിലായി അവൻ അവിടെ പോയി നിന്നു ആ യുവാവ് അവനെ നോക്കി പുഞ്ചിരിച്ചു പറഞ്ഞു..
ട്രയാസ് : ഇത്തയാസ് അല്ലെ?
ഇത്തയാസ് : അതേ..
ട്രയാസ് : ഞാൻ ട്രയാസ്, അകിംനാധ കുമാരിയുടെ വജ്ര സേനയിൽ പുതിയതായി വന്നതാ..
(അവൻ തലപാവിലെ പച്ച കുതിരവാൽ മുടി കുലുക്കി കാണിച്ചു )
ഇത്തയാസ് : ഞാൻ അലീ..
ട്രയാസ് : അറിയാം.. ഊട്ടു പുരയിൽ എല്ലാരും നിങ്ങളെ പറ്റിയാണ് സംസാരിച്ചത്.
ഇത്തയാസ് : എന്നെ പറ്റിയോ?.. എന്ത്?
ട്രയാസ് : ഇത്ര ചെറുപ്പത്തിൽ തന്നെ വജ്ര സേനയിൽ ചേർനന്നും, പോർ ഷൈലി കണ്ട് പട നായകൻ നേരിട്ടു ചേർത്തത് ആണന്നും എല്ലാം.. ഏരിസ് ദേവന്റെ അവതാരം ആണെന്ന് വരെ പറഞ്ഞവർ ഉണ്ട്..
( ഇത്തയാസ് ചിരിച്ചു ).
ട്രയാസ് : ആരുടെ വജ്ര സേനയിൽ ചേരണം എന്ന് ചോദിച്ചപ്പോൾ എന്താ അകിനോവ് രാജാവിന്റെ വജ്ര സേനയിൽ ചേരണം എന്ന് പറയാഞ്ഞത്..
ഇത്തയാസ് : ഞാൻ ഒത്തിരി കേട്ടിട്ടുണ്ട് അലീവാൻ കുമാരിയെ പറ്റി..
ട്രയാസ് : എല്ലാം സത്യം ആണ്, ആഫ്രഡൈറ്റിയുടെ അവതാരം
💬 Comments
View all comments