0%

Chapter Title : അലീവാൻ രാജകുമാരി [അണലി]

Author : അണലി Read All Parts 673
ആണ്. ( ട്രയാസ് എന്തോ ആലോചിച്ചു ചിരിച്ചു ) ഇത്തയാസ് : എന്താണ് ചിരിക്കുന്നത്.. ട്രയാസ് : അത് പിന്നെ... ആഫ്രഡൈറ്റിയുടെ കാമുകൻ ആയിരുന്നു ഏരിസ് ദേവൻ.. ഇനി ഹെഫസ്റ്റസ് ദേവനെ പറ്റിച്ചു പ്രേമിക്കാൻ വെല്ലോം ആണോ നിങ്ങൾ വീണ്ടും ജനിച്ചേ?.. ( ട്രയാസ് അതും പറഞ്ഞു പൊട്ടി ചിരിച്ചപ്പോൾ ഇത്തയാസും ചിരിച്ചു ) അവർ രണ്ടു പേരും നല്ല കൂട്ടുകാർ ആയി. ഒരു ദിനം ഇത്തയാസ് ട്രയാസിനോട് ചോദിച്ചു.. ഇത്തയാസ് : എനിക്ക് അലീവാൻ രാജകുമാരിയെ ഒന്ന് കാണാൻ വഴി വെല്ലോം ഉണ്ടോ? ട്രയാസ് : ഉണ്ട്‌ പക്ഷെ.... ഇത്തയാസ് : എന്താ.. ട്രയാസ് : വീഞ്ഞ് പുരയുടെ മുന്നിലൂടെ ആണ് കുമാരിമാർ ഊട്ടു പുരയിൽ പോകുന്നത്.. അവിടെ നിന്നാൽ കാണാം, പക്ഷെ തന്റെ വജ്ര സേനയിൽ ഉള്ള ആരേലും വീഞ്ഞ് പുരയുടെ മുന്നിൽ നില്കുന്നത് കണ്ടാൽ അലീവാൻ കുമാരി കോപിക്കും.. ഇത്തയാസ് : കൊഴപ്പം ഇല്ല.. ഏതായാലും കുമാരിയെ ഒന്ന് കാണണം.. അവർ എല്ലാം ശെരിയാക്കി വൈകിട്ട് വീഞ്ഞ് പുരയിൽ എത്തി.. ട്രയാസ് : പേടി ഉണ്ടോ... ഇത്തയാസ് : ഇല്ല.. ട്രയാസിനോ?.. ട്രയാസ് : ഞാൻ എന്തിനാണ് പേടിക്കുന്നത്, ഞാൻ അകിംനാധ കുമാരിയുടെ വജ്ര സേനയിൽ ആണ്.. കുമാരി പാവം ആണ്. (ട്രയാസ് പറഞ്ഞത് ശെരിയാണെന്നു ഇത്തയാസിനും ചുറ്റും നോക്കിയപ്പോൾ മനസ്സിലായി, അവിടെ വീഞ്ഞ് പുരയിൽ നിൽക്കുന്ന വജ്ര സേന നായകർ എല്ലാം പച്ച കുതിര വാൽ തലപ്പാവ് ആണ് അണിഞ്ഞിരിക്കുന്നെ ) അവർ അല്പം കാത്ത് നിന്നപ്പോൾ കൊറേ കാവൽക്കാർക്കു നടുവിലായി

💬 Comments

View all comments