0%

Chapter Title : അലീവാൻ രാജകുമാരി [അണലി]

Author : അണലി Read All Parts 657
വീരന്മാരും അവിടെ ശരീരം ഉപേശിച്ചു... മരിച്ചു കിടക്കുന്ന ഉറ്റവരുടേം പടയാളികളുടെയും ഇടയിൽ നിന്ന വിങ്കരയോട് തന്റെ വാൾ നീട്ടി അകിനോവ് രാജാവ് ഉറക്കെ ചോദിച്ചു... ' നൂറ്റാണ്ടുകൾ കിലാത്തൻ ഭരിച്ച നിന്റെ പൂർവികർക്കു അപമാനമായി നിനക്ക് ജീവികണമോ, അതോ ഒരു വീരനെ പോലെ ആയുധം എടുത്തു എന്നോട് യുദ്ധം ചെയ്തു, ശരീരം ഉപേശിച്ചു വല്ഹാലയിൽ പോകണമോ '... ഉറയിൽ നിന്നും ആയുധം ഊരി മുൻപോട്ടു പോയി വിങ്കര വിധിയെ നെഞ്ചിൽ ഏറ്റു വാങ്ങി കാലം ചെയ്തു.. യുദ്ധ കാഹളവും, വീരന്മാരുടെ രോധനവും ഒഴിഞ്ഞ യുദ്ധ ഭൂമി.... കഴുകന്റെ ചിറകടിയും, പട്ടികളുടെ മുരളിച്ചക്കും ഇടയ്ക്കു ശവം തീനികൾ എന്ന് ഇരട്ട പേരുള്ള റുകലുകൾ പതറി നടന്നു വിലപിടിപ്പുള്ള സാധനങ്ങൾ എക്കെ പെറുക്കി തോൽ ചാക്കിൽ അടുക്കുകയാണ്..... ചീമ : ഇങ്ങോട്ട് ഒന്ന് നോക്കിൻ... എന്തോ പിറുപിറുത്ത് കൊണ്ട് ബഹത് നടന്നു ചെന്നു നോക്കി.... ബഹത് : യുദ്ധത്തിൽ തൃപ്‌തി കണ്ട അതിനാ ദേവത അകിനോവ് രാജാവിന് നല്കിയ സമ്മാനം.. (ഗുൽവേറിലെ വിശ്വാസം ആരുന്നു അതിനാ ദേവത ഏതേലും യുദ്ധത്തിൽ പ്രീതിപെട്ടാൽ, യുദ്ധ ഭൂമിയിൽ ഒരു ആൺ കൊച്ചിനെ ജയിച്ച രാജാവിനായി നൽകും എന്ന് ) ചീമ : തൃപ്‌തി, മണ്ണാം കട്ട അവൾ ആ പിഞ്ചു കുഞ്ഞിനെ കൈയിൽ എടുത്തു... ബഹത് : തൊട്ടു അശുത്തം ആകേണ്ട, ഞാൻ പോയി ആരെ എങ്കിലും വിളിച്ചോണ്ട് വരാം..
തോൽ ചാക്ക് ഇറക്കി വെച്ച് ഓടാൻ തുടങ്ങിയ ബഹതിന്റെ കൈയിൽ ചീമ പിടിച്ചു... ചീമ : നമ്മക്ക് ഈ കൊച്ചിനെ തെക്കു

💬 Comments

View all comments