0%

Chapter Title : അലീവാൻ രാജകുമാരി [അണലി]

Author : അണലി Read All Parts 657
കൊണ്ടുപോയി വിൽക്കാം... ബഹത് : നീ എന്ത് വിവര കേടാ ഈ പറയുന്നേ... ഈ കൊച്ചിനെ അകിനോവിനു അതിനാ ദേവത കൊടുത്ത സമ്മാനം ആണ്... ചീമ : നമ്മക്കും ജീവിക്കേണ്ടെ, ഒരു കൊച്ചു പുര കെട്ടണ്ടേ, നാണയം വേണ്ടേ... ബഹത് : ആരേലും അറിഞ്ഞാൽ നമ്മുടെ തല പോകും... ചീമ : ആരും അറിയില്ല... അവർ ആ കുഞ്ഞിനെ തോൽ ചാക്കിൽ പുതഞ്ഞു കഴുത പുറത്തു കേറി എലോഹക്ക്‌ തെക്കു മാറി ഫിരോധ ഇലേക്ക് പുറപ്പെട്ടു...ഫിരോധ ഫിരോധയിലെ ഏറ്റവും വല്യ തുണി വ്യാപാരി ആയിരുന്നു കാന.... കാനക്കും ഭാര്യ സിമ്രാക്കിനും മക്കൾ ഇല്ലായിരുന്നു... ഇതു അറിഞ്ഞ ചീമ സിമ്രാക്കിനെ കണ്ടു, ആ കൊച്ചിനെ അവർ അവൾക്കു നൽകി മൂന്ന് ഓല കിഴി നിറയെ സ്വർണ്ണ നാണയവും വാങ്ങി അവിടെ നിന്നും പോയി.. സിമ്രാക്ക് ആ ചുകര കുഞ്ഞിന് ഇത്തയാസ് എന്ന് പേരിട്ടു... AD 125 ജൂലിൻ : നിങ്ങൾ വലുതാകുമ്പോൾ ആര് ആകണം എന്നാണ് ആഗ്രഹം വൈലാ : എനിക്ക് ഒരു രാജ കുമാരനെ കല്യാണം കഴിക്കണം.... അവിടെ ഇരുന്ന എല്ലാവരും ചിരിച്ചു യാദ് : എനിക്ക് വല്യ വ്യാപാരി ആകണം... ആരും കണ്ടിട്ടില്ലാത്ത അത്ര വല്യ ഒരു വീട് വെക്കണം... ജൂലിൻ : നിനക്കോ ഇത്തയാസെ.. ഇത്തയാസ് : എനിക്ക് ഒരു യോദ്ധാവ് ആകണം... രാജ്യത്തിന്റേം, രാജാവിന്റേം മാനം രക്ഷിക്കുന്ന ഒരു വീരൻ.. ഇത് കേട്ടു കൊണ്ടാണ് സിമ്രാക്ക് വന്നത് അവൾ ഇത്തയാസിനെ പിടിച്ചു എഴുനേൽപ്പിച്ചു കെട്ടി പിടിച്ചു... സിമ്രാക്ക് : എൻറെ പൊന്നു മോൻ

💬 Comments

View all comments