0%

Chapter Title : അലീവാൻ രാജകുമാരി [അണലി]

Author : അണലി Read All Parts 660
ഒരു വ്യാപാരി ആയാൽ മതി, അമ്മക്കും അച്ഛനും നീ മാത്രമേ ഉള്ളു... സിമ്രാക്ക് വളരെ ശ്രെമിച്ചെക്കിലും ഇത്തയാസിന്റെ പ്രായം കൂടുന്നത് അനുസരിച്ചു അവന്റെ ഉള്ളിലെ ആ ആഗ്രഹവും വളർന്നു.... AD 130 ഇത്തയാസിന് 14 തികഞ്ഞപ്പോൾ പറഞ്ഞിട്ട് കാര്യം ഇല്ലന്ന് മനസ്സിലായ കാന അവനു ഒരു കുതിരയും, വാളും, ഒറ്റ തുന്നലിൽ ഉള്ള പട്ടു കുപ്പായവും നൽകി രാജാവിന്റെ സേനയിൽ ചേരാൻ അയച്ചു. വളരെ വിഷമത്തോടെ നെറ്റിയിൽ ഒരു ചുംബനം നൽകി സൂക്ഷിക്കണം എന്ന് പറഞ്ഞപ്പോൾ സിമ്രാക്കിന്റെ കണ്ണ് നറഞ്ഞു ഒഴുകുന്നുണ്ടാരുന്നു... പക്ഷെ ഓർമ്മ വെച്ചപ്പോൾ മുതൽ ഉള്ള തന്റെ ആഗ്രഹത്തിലേക്ക് അടുക്കുന്നതിന്റെ ആനന്ദം ആയിരുന്നു കുഞ്ഞ് ഇത്തയാസിന്. ഇത്തയാസിനൊപ്പം ഗാര എന്നൊരു പതിനഞ്ചുകാരൻ കൂടി ഉണ്ടാരുന്നു.. അവർ യാത്ര തുടങ്ങി, രാത്രികളിൽ കുതിരെയേ കെട്ടി ഇട്ട് അവർ മര ചുവട്ടിൽ കിടന്ന് ഉറങ്ങി, വീടുകളിൽ വെള്ളി നാണയം നൽകി ആഹാരവും വെള്ളവും മേടിച്ചു.... ഇടക്ക് എവിടേലും വെച്ചു കൊള്ളകാർ ആക്രെമിക്കുവോ എന്ന പേടി ഗാരക്ക് ഉണ്ടാരുന്നു, പക്ഷെ ഇത്തയാസിനു അതൊന്നും പേടി ഇല്ലാരുന്നു.. ഒന്നുടെ തെളിച്ചു പറഞ്ഞാൽ ആ ബാലനു ജീവിതത്തിൽ ഒരിക്കൽ പോലും ഭയം എന്താണന്നു അറിയില്ല... അതിന്റെ സുഖവും,തരുത്തരിപ്പും എല്ലാം അവനു അപരിചിതം ആയിരുന്നു...
ആറു ദിനം കഴിഞ്ഞപ്പോൾ അവർ സിഅംധ് പട്ടണത്തിൽ എത്തി. അവർ മുൻകൂട്ടി മനസ്സിൽ ഒരു ചിത്രം വരച്ചാരുന്നു സിഅംധ് എന്ന പട്ടണത്തെ കുറിച്ച്... പക്ഷെ നിരാശ ആരുന്നു ഫലം... അവരുടെ ഫിരോധ പട്ടണത്തിലും ഒരു അല്പം മാത്രം വലുത്... അത് അവരുടെ ലക്ഷ്യം ആയിരുന്ന ഒബ്രികാം നഗരത്തെ

💬 Comments

View all comments