Chapter Title : അലീവാൻ രാജകുമാരി [അണലി]
കുറിച്ച് ഉള്ള ധാരണകളിലും മങ്ങൽ വീഴ്ത്തി, ഒബ്രികാം നഗരത്തിൽ ആണ് അകിനോവ് രാജാവിന്റെ പട തലവൻ ആയ സുരയന്റെ കൊട്ടാരം, അവിടെ തന്നെ ആണ് രാജാവിന്റെ സൈന്യ കോട്ടയും.... ഇനി ഒരു 5 ദിവസം കൂടി യാത്ര ചെയ്താൽ അവർ അവിടെ എത്തും.
സിഅംധ് എത്തിയാൽ കുഫ്ത എന്നൊരു സുഹൃത്ത് കാനക്കു ഉണ്ടെന്നും അയാൾക്ക് കൊടുക്കണം എന്നും പറഞ്ഞു ഒരു ഓല എഴുതി കാന മകന് നൽകിയാരുന്നു..
അവർ കുഫ്തയെ കണ്ടു പിടിച്ചു, അധികം പാടൊന്നും ഇല്ലാരുന്നു..
കുഫ്ത അവിടെ അറിയപ്പെടുന്ന ഒരു പ്രെമാണി ആയിരുന്നു...
ഇത്തയാസിനും ഗാരക്കും കുഫ്ത നല്ല സ്വീകരണം നൽകി...
ഒരു ദിനം അവിടെ തങ്ങി അവർ വീണ്ടും യാത്ര തുടങ്ങി, വഴിയിൽ വെച്ച് ഗാര സഞ്ചരിച്ച കുതിരയുടെ കാലിൽ വിഷമുള്ള മുള്ളു കൊണ്ട് നീര് വെച്ചു.
അതിനാൽ 5 ദിവസം കൊണ്ട് എത്തണ്ടെ ഒബ്രികാം അവർ എട്ടു ദിവസം കൊണ്ടാണ് എത്തിയെ...
ഒബ്രികാം അവരുടെ പ്രതീക്ഷകൾക്കു എല്ലാം അപ്പുറം ആയിരുന്നു....
അവർക്ക് അത് സ്വോപ്ന നഗരം ആയിരുന്നു...
ഒബ്രികാം അവർ സംസാരിക്കുന്ന ഓസേക്കി എന്ന ഭാഷ സംസാരിക്കുന്ന ഏറ്റവും വല്യ നഗരം ആണ്.. എലോഹയുടെ തലസ്ഥാനം ആരുന്നു ഒബ്രികാം... ഇവിടെ ആണ് അകിനോവ് രാജാവിന്റെ പണ്ടത്തെ കൊട്ടാരം, പക്ഷെ കിലാത്താൻ മുഴുവൻ അകിനോവ് രാജാവിന്റെ ഭരണത്തിൽ ആയപ്പോൾ രാജാവ് തയാഷിയില്ലോട്ടു മാറി..
കിലാത്താനിലേ ഏറ്റവും വല്യ നഗരം തയാഷി ആണ്, അവിടെ സംസാരിക്കുന്ന ഭാഷ ഗ്രീക്ക് ആണ്. ഇതെല്ലാം അമ്മ പറഞ്ഞു ഇത്തയാസിന് അറിയാം...ഒബ്രികാം
അവർ ഇരുവരും നഗര കവാടത്തിൽ എത്തി....
💬 Comments
View all comments