0%

Chapter Title : അലീവാൻ രാജകുമാരി [അണലി]

Author : അണലി Read All Parts 665
ഒരു വല്യ മതിൽ ആണ് അവരെ സ്വാഗതം ചെയ്തത്, ആ മതിലിന്റെ ഒത്ത നടുക്ക് ഒരു കവാടം. ആ കവാടത്തിന്റെ ഇരു വിശത്തും ഓരോ കൽ പ്രതിമ.... ഇടതു വിശത്തു ഒരു യുവാവ്, അയാളുടെ കൈയിൽ ഒരു ഗോതമ്പു കമ്പു പിടിച്ചിരിക്കുന്നു, അതിന്റെ അറ്റത്തു ഒരു പറക്കാൻ തുടങ്ങുന്ന കുരുവി.... അത് ഹെർമെസ് ആണ്. ഈ പ്രതിമ സൂചിപ്പിക്കുന്നത് ഒബ്രികാം എന്ന നഗരത്തിന്റെ സമ്പനതയും, വളർച്ചയും ആണ് എന്ന് ഇത്തയാസ് കേട്ടിട്ടുണ്ട്... വലതു വിശത്തു ഒരു ശക്തനായ യുവാവ്, അയാൾ ഇരിക്കുകയാണ്... അയാളുടെ കൈയിലും ഒരു ദണ്ട് ഉണ്ട്‌, അതിന്റെ തല ഭാഗത്തു അലറുന്ന ഒരു മനുഷ്യ തല, കാലിൽ അള്ളി പിടിച്ചിരിക്കുന്ന ഒരു കൊച്ചു കുഞ്ഞു.... ഇത് ഏരിസ് ആണ്. ഈ പ്രതിമ സൂചിപ്പിക്കുന്നത് ഒബ്രികാം എന്ന നഗരത്തിന്റെ യുദ്ധ പാരമ്പര്യവും, രക്ത ദാഹവുമാണ്.... യുദ്ധത്തിന് എന്നും പ്രിയപ്പെട്ട നഗരം ആയിരുന്നു ഒബ്രികാം, 'പോരാളികളുടെ കൊലകളം' എന്ന് അറിയപ്പെടുന്ന ധൃവാ സ്ഥിതി ചെയുന്നത് ഒബ്രികാമിൽ ആണ്. ഇതെല്ലാം നോക്കി നിൽക്കുന്ന ഇത്തയാസിനെ കണ്ടപ്പോൾ ഗാര ഏരിസിന്റെ പ്രതിമയില്ലോട്ടും ഇത്തയാസിന്റെ മുഖത്തോട്ടും മാറി മാറി നോക്കി, അവനു ഒരു സാദൃശ്യം തോന്നി... അവർ നഗരത്തിനു ഉള്ളിൽ പ്രിവേശിച്ചു. ഇരു സൈഡിലും തുരു തുര നിരന്നു കടകൾ.... ആയുധം, തുണികൾ, ചായം, പാത്രങ്ങൾ, ആടുകൾ, ഗോക്കൾ, കുതിരകൾ, പക്ഷികൾ തുടങ്ങി ആഭരണങ്ങൾ വരെ നിരത്തി വിൽക്കുന്നു... തുണികൾ കൊണ്ട് മൂടിയ ചില പുരകളിലോട്ടു വസ്ത്രം ഒന്നും ധരിക്കാത്ത സ്ത്രീകൾ ആണുങ്ങളെ വിളിച്ചോണ്ട് പോകുന്നു...
തോൽ കുടങ്ങളിലും, വല്യ മണ്ണ്

💬 Comments

View all comments