0%

Chapter Title : അലീവാൻ രാജകുമാരി [അണലി]

Author : അണലി Read All Parts 666
പാത്രങ്ങളിലും നിരത്തി വെച്ചിരിക്കുന്ന പല നിറത്തിലും, മണത്തിലും ഉള്ള വീഞ്ഞ്.. ഗാര : നമ്മക്ക് അല്പം വീഞ്ഞ് വാങ്ങി കുടിച്ചു നോക്കിയാലോ? ചെറിയ ചിരിയോടെ അവൻ ചോദിച്ചപ്പോൾ ഇത്തയാസിനും ഒരു ആകാംഷ തോന്നി... കുതിരയെ കടയുടെ അരികിൽ ഉള്ള ഒരു കമ്പിൽ കെട്ടി അവർ ഒരു കടയിൽ കേറി... അവർ ഒരു തോൽ കുടം വീഞ്ഞ് വാങ്ങി കുടിച്ചു, അത് അവരെ ഒരു ഉന്മാത അവസ്ഥയിൽ എത്തിച്ചു. തിരിച്ചു കുതിര പുറത്തു കേറിയതും, എവിടെയോ ഒരു താമസ സ്ഥലം എടുത്തതോ ഒന്നും അവർക്കു ഓർമയില്ല... അടുത്ത ദിനം അവർ സൈന്യ കോട്ടയിൽ എത്തി, അവർ മാത്രമല്ല അവിടെ വന്നിരിക്കുന്നത് പല ദേശത്തു നിന്നും വളരെ അധികം കൗമാരക്കാർ വന്നിട്ടുണ്ട്.... മെലിഞ്ഞു ഉയരമുള്ള ഒരു ആൾ വന്നു, അയാൾ കൈ കാണിച്ചപ്പോൾ ഒരു കാവൽ കാരൻ അവിടെ വന്നു പറഞ്ഞു റാസി : എല്ലാവർക്കും സ്വാഗതം, നിങ്ങൾ കാണുന്ന മനുഷ്യൻ ആണ് ഹൈവ്യ, പുതിയ ആളുകളെ രാജ സേനയില്ലോട്ടു നിയമിക്കുന്നത് അദ്ദേഹം ആണ്. ഒരു ചെറിയ പുഞ്ചിരിയോടെ ഹൈവ്യ നടന്നു വന്നു... ഹൈവ്യ : എല്ലാ കുഞ്ഞു വീരന്മാർക്കും സ്വാഗതം, രാജാവിന്റെ ബലവും, രാജ്യത്തിന്റെ കവചവും ആണ് രാജ സേന, അതിലെ ഒരു അങ്കമായി വല്ഹാലയിൽ ചെല്ലാൻ വന്നവർക്ക്‌ അകത്തോട്ടു വരാം. അവർ അകത്തോട്ടു ചെന്നു. ഹൈവ്യ : പരീക്ഷണം 3 കട്ടമായി ആണ്, ആദ്യ കട്ടത്തിൽ പഞ്ച ഗുസ്‌തി ആണ്, രണ്ടാം കട്ടം ചതുരെങ്ക കളി ആണ്. മൂന്നാമത്തെ കട്ടം വാൾ പയറ്റാണ്. ഹൈവ്യ തന്റെ കൈയിൽ

💬 Comments

View all comments