0%

Chapter Title : അലീവാൻ രാജകുമാരി [അണലി]

Author : അണലി Read All Parts 689
നോക്കി ഒന്ന് പുഞ്ചിരി തൂകി. ഇത്തയാസ് ഓരോ ദിവസവും എണി തീർത്തു..
അവസാനം തന്റെ ആദ്യ പോരിന് ഒരു ദിനം മുൻപ്പ് ഇത്തയാസ് കുമാരിമാർക്കും, ഐവാനും, ഭടന്മാർക്കും ഒപ്പം തയാഷി എത്തി..തയാഷി തയാഷി വല്യ ഒരു പട്ടണം ആണ്, പേഴ്‌സിയയിൽ നിന്നും, റോമിൽ നിന്നും, ഡാനിഷിൽ നിന്നും എല്ലാം ധാരാളം കച്ചവടക്കാരെ അവിടെ കാണാം. ഇത്തയാസിന്റെ ആദ്യ പോര് ജംഹർ എന്ന ഒരു വീരനും ആയിട്ടാണ്. പോര് നടക്കുന്ന ഉദ്ക് കോട്ട പെട്ടന്ന് തന്നെ അവന്റെ കണ്ണിൽ പെട്ടു.. ചുമല കല്ലുകൾ കൊണ്ട് നാല് വെഷവും കെട്ടിയ ഒരു കോട്ട. അതിന്റെ കവാടത്തിനു മുകളിൽ കുന്തം ഏന്തി നിൽക്കുന്ന അതീന ദേവതയുടെ പ്രതിമ. ആ പ്രതിമയുടെ തോളിൽ ഒരു മൂങ്ങയും കാലുകളിൽ ചുറ്റി ഒരു പാമ്പും ശില്പി കൊത്തി വെച്ചിരിക്കുന്നു. പോർക്കളം ഒരുങ്ങി, രാജാവും രാജപക്ഞ്ജിയും പന്ത്രണ്ടു മന്ത്രിമാരും ഒരു ഉയർന്ന പീഡത്തിൽ ഉപവിഷ്ട്ടർ ആയി. ചുറ്റും ജെനങ്ങൾ ആർപ്പ് വിളിച്ചു.. ഒരു ഉയരം കുറഞ്ഞു പട്ടു വസ്ത്രം ഇട്ട ആൾ ( യുദ്ധ സേന മന്ത്രി ആണ് ) വന്നു വലം കൈ നീട്ടിയപ്പോൾ ജംഹർ കള്ളത്തിലേക്കു വന്നു. ഒരു 6 അടി പൊക്കവും 120 കിലോ ഭാരവും തോനിക്കുന്ന ഒരു മനുഷ്യൻ. കയറു കൊണ്ടുള്ള വഷ്ത്രം, ഇടം കൈയിൽ ഒരു വല്യ പരിജ, വലം കൈയിൽ ഒരു ഇരുതല വാൾ.. യുദ്ധ സേന മന്ത്രി ഇടം കൈ വീശിയപ്പോൾ ഇത്തയാസ് കളത്തിലേക്കു കാലുകൾ വെച്ചു.. ഇടം കൈയിൽ ഒന്നും ഇല്ലാ , വലം കൈയിലെ

💬 Comments

View all comments