0%

Chapter Title : അലീവാൻ രാജകുമാരി [അണലി]

Author : അണലി Read All Parts 693
ഡിമെത്രിയോസ് എത്തി.. നര കേറാൻ തുടങ്ങിയ താടി, ഉരുണ്ട് നിൽക്കുന്ന പേശികൾ, പുറകിലോട്ട് പിന്നി ഇട്ടിരിക്കുന്ന മുടി, വെള്ള കണ്ണുകൾ, ആ മുഖത്തെ തെളിച്ചം കാണികളിൽ എല്ലാം ഒരു ഉണർച്ച നൽകി. രണ്ട് കൈകളിലും വണ്ണം കുറഞ്ഞ വളഞ്ഞ വാളുകൾ, പുറത്ത് പരിജയും ഒരു കുന്തവും തൂക്കി ഇട്ടിരിക്കുന്നു. ഡിമെത്രിയോസ് ചക്രവർത്തിയേം, അകിനോവ് രാജാവിനെയും വണങ്ങി.. കാണിക്കളെ നോക്കി തന്റെ വാളുകൾ തമ്മിൽ ഉരച്ച് കാട്ടിയപ്പോൾ അതിൽ നിന്നു തീ ഉയർന്നു...കാണിക്കളുടെ ആരവം കോട്ട ഇളക്കി മറിച്ചു.. ഡിമെത്രിയോസ് എതുരാളി വരുന്ന വാതിലിലേക്ക് നോക്കി നിന്നു..
ഇറങ്ങാൻ തുടങ്ങിയ ഇത്തയാസിന്റെ കൈയിൽ ആരോ കേറി പിടിച്ചു.. അലീവാൻ : ഡിമെത്രിയോസ് എതുരാളിയുടെ രക്തം ഒലിച്ചു തീർത്താണ് തോല്പിക്കുന്നത്.. അതുകൊണ്ട് സമയം ഒട്ടും പാഴാക്കാതെ ഡിമെത്രിയോസ് വീണാൽ മാത്രമേ നീ വിജയികത്തൊള്ളൂ... അലീവാൻ കുമാരി കൈ വിട്ടപ്പോൾ നടക്കാൻ തുടങ്ങിയ ഇത്തയാസിനെ പിടിച്ചു നിർത്തി കുമാരി തന്റെ കഴുത്തിൽ കിടന്ന ഒരു നൂൽ മാല ഊഴി ഇത്തയാസിന്റെ കഴുത്തിൽ ഇട്ടു കൊടുത്തു. അതിന്റെ അറ്റത്തു വെള്ളിയിൽ കൊത്തിയ ഒരു മൂങ്ങയുടെ തല ഉണ്ടായിരുന്നു.. കവാടത്തിലൂടെ വാളും നിലത്ത് ഉരച്ചു വരുന്ന ആ ബാലനെ കണ്ടപ്പോൾ ഹെഡ്രിയൻ ചക്രവർത്തിയുടെ മുഖത്ത് ചെറിയ പുച്ഛവും സഹതാപവും ഓടി വന്നു.. കാഹളം മുഴങ്ങിയപ്പോൾ ഡിമെത്രിയോസിന്റെ വാളുകൾ രണ്ടും അയാളുടെ കൈകളെ ചുറ്റി കറങ്ങി.. അതിന്റെ വേഗതയിലും അത് പുറപ്പെടുവിക്കുന്ന ശബ്ദത്തിലും മതി മറഞ്ഞു നിന്ന ഇത്തയാസിന്റെ അടുത്ത് ഒരു നിമിഷ നേരം കൊണ്ട് ഡിമെത്രിയോസ്‌ എത്തി.. അതി വേഗം തന്നെ ഓരോ പ്രെഹരത്തിൽ

💬 Comments

View all comments