0%

Chapter Title : അലീവാൻ രാജകുമാരി [അണലി]

Author : അണലി Read All Parts 692
കൈ കളിലും ഓരോ നീളമുള്ള കുന്തം. കാഹളം മുഴങ്ങിയപ്പോൾ ഇരു കുന്തങ്ങളും അതി വേഗം വീശി അയാൾ ഇത്തയാസിന് അടുത്ത് എത്തി. അതിൽ നിന്നും ഒഴിഞ്ഞ് മാറി പുറകോട്ട് പോകുന്ന ഇത്തയാസിന്റെ കാൽ പെരുമാറ്റം കാണികള്ളിൽ അത്ഭുതം നിറച്ചു. പക്ഷെ അധികം വൈകാതെ ഇത്തയാസിന്റെ വാൾ അയാളുടെ കുന്തത്തിൽ തട്ടി തെറിച്ചു പോയി.. ബാബൽ തന്റെ ഇരു കുന്തങ്ങളും ഇത്തയാസിനെ ലക്ഷ്യം ആക്കി ഉയർത്തി വീശി. അതിൽ നിന്നു ഇത്തയാസ് ഒഴിഞ്ഞു മാറിയപ്പോൾ കുന്തം നിലത്ത് കൊണ്ട് വല്യ ഒരു ശബ്ദം പുറപെടുവിച്ചു.. ഇത്തയാസ് കുന്തത്തിൽ ചവുട്ടി കേറി തന്റെ അരയിൽ നിന്നും കത്തി ഊരി ബാബലിന്റെ കഴുത്തിൽ ഇറക്കി. അയാൾ നിലത്തേക്ക് മറിഞ്ഞു.. കാണിക്കളുടെ ആരവത്തിൽ ഇത്തയാസ് തന്റെ അമ്മയെയും അച്ഛനെയും തിരഞ്ഞു... അവൻ തിരിച്ചു നടക്കുമ്പോൾ അവന്റെ ഉള്ളിൽ മാതാപിതാക്കൾ ആയിരുന്നു.. അവരുടെ മകന്റെ വിജയം എല്ലാം അവർ അറിയുന്നുണ്ടാകുമോ?... മൂന്നാമത്തെ പോര് ഡിമെത്രിയോസും ആയി ആണ് എന്നത് അറിഞ്ഞപ്പോൾ ബേഹ നിവാസികളിൽ എല്ലാം ആശങ്ക പടർന്നു.. പക്ഷെ ഇത്തയാസിന് അത് ഒരു ആവേശം ആയിരുന്നു.. അമ്മ പറഞ്ഞ് കേട്ട കഥകളിലെ ശക്തനായ ഡിമെത്രിയോസ്..... ഹെഫസ്റ്റസ് ദേവൻ ഭൂമി കാണാൻ വന്നു എന്നും, ഗലിയാസ് എന്ന നഗരത്തിലെ ഒരു സുന്ദരിയുമായി പ്രണയത്തിൽ ആയി എന്നും അവരുടെ പ്രേമത്തിൽ വിരിഞ്ഞ കുഞ്ഞിന് ഹെഫസ്റ്റസ് ദേവൻ ഡിമെത്രിയോസ് എന്ന് പേര് ഇട്ടു എന്നെലാം ആണ് ഇത്തയാസ് അകിനോവ് രാജാവിന്റെ വീരനെ കുറിച്ച് കേട്ടിട്ടുള്ളത്. പോരിനുള്ള ദിനം എത്തി.. ഹെഡ്രിയൻ ചക്രവർത്തി വന്നു എന്ന് ഇത്തയാസ് അറിഞ്ഞു.. പോർക്കള്ളത്തിലേക്കു

💬 Comments

View all comments