Chapter Title : അളിയൻ ആള് പുലിയാ 10 [ജി.കെ]
കഷ്ടപ്പെടുന്ന പണം മതി എന്റെ മക്കൾക്ക്....
"അത് പോകട്ടെ സൂരജേട്ടാ.....അത് ഞാൻ നിങ്ങള്ക്ക് തന്നതാണെന്നു കരുതിയാൽ മതി....
"അത് കുഞ്ഞേ....ആ പുതിയ സാർ....ആള് ശരിയല്ല.....കുഞ്ഞിനെ ചതിക്കാൻ വലിയ മുതലാളിപോലുമറിയാതെ അയാളെ വശത്താക്കിയിരിക്കുകയാ.....
"എത്രത്തോളം പോകും സൂരജേട്ടാ.....പഠിപ്പു കുറവാണെങ്കിലും പിടിച്ചു നില്ക്കാൻ എനിക്കറിയാം....അവനാവുന്നത് പോലെ കളിക്കട്ടെ...നിങ്ങൾ അതൊന്നും ഓർത്തു വെജാറാവണ്ട.....ആ പിന്നെ ഇന്ന് മുതൽ പുതിയ ഒരുത്തരവാദിത്വവും ആയിരം റിയാലും കൂട്ടിത്തരുവാൻ പോകുകയാ...ഒപ്പം ആ സെയിൽസ് മാൻ മാരുടെ കൂടെയുള്ള താമസം അങ്ങോട്ട് മാറ്റിക്കോ....ഒരാഴ്ചക്കകം നമ്മുടെ സൂപ്പർവൈസർ സുധീഷ് താമസിക്കുന്ന കോമ്പൗണ്ടിലേക്കു മാറാനുള്ള ഏർപ്പാടും ചെയ്തു തരാം.....ഇന്ന് മുതൽ സെയിൽസ് സൂപ്പർവൈസർ പോസ്റ്റിലേക്ക് മാറിക്കോ.....ഞാൻ വേണ്ട ഏർപ്പാട് ചെയ്യാം....പണിയല്പം കൂടുതലാണ് ...രാവിലത്തെത്തും വൈകിട്ടതുമായ ക്ലിയറൻസ് എടുക്കണം...പിന്നെ ഒരു നാല് സെയിൽസ്മാൻ മാരുടെ ഉത്തരവാദിത്വവും.....
"കുഞ്ഞേ.....സൂരജ് സുനീറിന്റെ കയ്യില്പിടിച്ചു ഉമ്മ വച്ച്.....
"വേണ്ടാ...വേണ്ടാത്തതൊന്നും എന്നെ കൊണ്ട് തോന്നിപ്പിക്കണ്ടാ....സുനീർ ചിരിച്ചുകൊണ്ട് പറഞ്ഞു...നവാസ് അപ്പോൾ അങ്ങോട്ട് വന്നു...രണ്ടു പേരും കൈ വിട്ടു.....
"ആഹ്...എന്താണ് ഇയാളുടെ പേര്.....
"സൂരജ്.....
"ആഹ്...സൂരജ്...ഒരാഴ്ചക്കകം നമ്മുടെ കുറെ സാധനങ്ങൾ ദുബായിയിൽ എത്തും....സൂരജിനെ അങ്ങോട്ട് മാറ്റുവാനുള്ള തീരുമാനം ഞാൻ ഖത്തണി സാബുമായി സംസാരിച്ചു...അപ്പോൾ അടുത്തയാഴ്ച ദുബായിക്ക് പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കോ....
സൂരജ് സുനീറിനെനോക്കി....
"മിസ്റ്റർ നവാസ്....അതെങ്ങനെ ശരിയാകും....ഇതെന്റെ സ്റ്റാഫ്....എനിക്കൊരു റോളുമില്ലാത്തിടത് എന്റെ സ്റ്റാഫ്‌നെ വിട്ടു തരാൻ ബുദ്ധിമുട്ടുണ്ട്......സുനീർ അല്പം കടുപ്പിച്ചു പറഞ്ഞു...
"അത് ഖത്തണി സാബുമായി ഞാൻ സംസാരിച്ചു.....സുനീർ....
"ഖത്തണിയല്ല എന്റെ സ്റ്റാഫിന്റെ കാര്യം തീരുമാനിക്കേണ്ടത്.....ഞാനാണ്...സുനീർ ദേഷ്യത്തോടെ ഇറങ്ങി ഖത്തണിയുടെ മുറിയിലേക്ക് ചെന്ന്....
"സാബ്...നിങ്ങൾ ഇപ്പോൾ ഒരു കാര്യങ്ങളും ഡിസ്കസ് ചെയ്യാതെ അങ്ങ് തീരുമാനമെടുക്കുകയാണോ?
"എന്താ സുനീർ...കൂൾ.....ഇരിക്ക്.....
"വേണ്ടാ...എന്നോടാലോചിക്കാതെ സാബ്
💬 Comments
View all comments