0%

Chapter Title : അളിയൻ ആള് പുലിയാ 11 [ജി.കെ]

Author : ജി.കെ Read All Parts 9.3K

ആണോ കാണിക്കുന്നത്....ആ പിള്ളേരെ ഇങ്ങനെ ഇട്ടു തല്ലാൻ.....

മിണ്ടാതെ അവിടെങ്ങാനും ഇരിയടോ .....അവന്മാര് ചൊറിഞ്ഞോണ്ട് വന്നിട്ടല്ലേ....വഴിപോക്കരുടെ നെഞ്ചത്ത് കയറാൻ ആരാണ്ടു പറഞ്ഞോ?...അവന്മാരുടെ കയ്യിൽ കിട്ടിയാൽ ഇന്ന് നാലെണ്ണത്തിനെയും പൂശും....

"എന്തൊരു മര്യാദകേടാ ഇത്.....ഇവിടെ നിയമവും പോലീസുമൊന്നുമില്ലേ.....

ശശാങ്കൻ പാഞ്ഞു അകത്തേക്ക് കയറി അദ്ദേഹത്തിന്റെ ബെൽറ്റടക്കം കുത്തിപ്പിടിച്ചു.....കൊറേ നേരമായല്ലോ മൂഞ്ചു മൂഞ്ചു എന്ന് വളവളാക്കുന്നത്.....അടിച്ചു ചേപ്പാകുറ്റി തിരിക്കും .....മര്യാദക്ക് അവിടെങ്ങാനും ഇരുന്നോ.......

"നിങ്ങളുടെ അച്ഛന്റെ പ്രായമില്ലേ...ആര്യയാണ് ചോദിച്ചത്......ശശാങ്കൻ രൂക്ഷമായി അവളെ നോക്കി...

"എടീ പെണ്ണെ കൊഴുത്തു തുടുത്ത ഈ ശരീരം ആ പിള്ളേര് പിച്ചിക്കീറുവേ...മര്യാദക്ക് ഒതുങ്ങിയടങ്ങിയിരിക്കവിടെ.......എന്നിട്ടു ആ വയസ്സായ മനുഷ്യനെ തള്ളി സീറ്റിലേക്കിട്ടു.....

"നിങ്ങളൊക്കെ മനുഷ്യരാണോ......എല്ലാം അനങ്ങാതിരുന്നു....അടിയുടെ ലൈവ് പിടിക്കുന്നു.....പോലീസിൽ വിളിക്കു ആരെങ്കിലും....

"നിനക്ക് പോലീസിനെ വിളിക്കണോടീ.....മുടിക്ക് കുത്തിപ്പിടിച്ചുകൊണ്ട് ശശാങ്കൻ അവളെ വലിച്ചു......വിളിക്കടീ.......വിളിക്കാൻ.......അവൾ കുതറി നോക്കി.....അവൻ അവളെ വലിച്ചപ്പോൾ ഫാരി അയാളുടെ കയ്യിൽ കടിച്ചു.....ഫാരിക്കും കിട്ടിയൊരടി....അതിനകത്തെ സംഘർഷാവസ്ഥ കണ്ട ആൾക്കാർ അരകം വെക്കാൻ തുടങ്ങി......ഇതിനിടയിൽ ആരോ നൂറിൽ ഡയൽ ചെയ്തു......ആരോ ഫേസ്‌ബുക്കിൽ ലൈവ് പോയി....പക്ഷെ ഈ പാതിരാത്രിയിൽ ആര് കാണാൻ...കുറെ പ്രവാസികളല്ലാതെ.....കഷ്ടം.....ദേഷ്യം.....സ്മൈലികളുടെ പ്രവാഹം മാത്രം.....ആരും രക്ഷക്കെത്തിയില്ല......ഇതിനിടയിൽ മറ്റൊരു വണ്ടി വന്നു നിന്ന്....മൈക്കിൾ വന്നു പറഞ്ഞു അഞ്ചു പേർക്ക് അതിൽ പോകാം......ആര്യയും ഫാരിയും ബാഗുമെടുത്തു ഇറങ്ങാൻ നേരം ശശാങ്കൻ തടഞ്ഞു.....നിങ്ങളവിടെ നിൽക്ക്...പോലീസ് വന്നിട്ട് പോയാൽ മതി....ഞങ്ങൾ ഉണ്ടാക്കാൻ ഇറങ്ങിയതല്ലേ......അവൾ ഫാരിയുടെ കയ്യിൽ പിടിച്ചു ഓടി മാറാൻ ശ്രമിച്ചു....ശശാങ്കന്റെ കൈ അവളെ ബലമായി തടഞ്ഞു.....പോകേണ്ടുന്ന അഞ്ചു പേർക്ക് പോകാം....ശശാങ്കൻ കലങ്ങിയ കണ്ണുമായി വിളിച്ചു പറഞ്ഞു.....അഞ്ചു പേര് ആ വണ്ടിയിൽ കയറിയതും വണ്ടി വിട്ടു......തനി തീവ്രവാദികൾ തട്ടിയെടുത്ത ബസിന്റെ അവസ്ഥയായി.....എല്ലാവരും വണ്ടിയിലോട്ടു കയറിക്കേ...ശശാങ്കൻ

💬 Comments

View all comments