Chapter Title : അളിയൻ ആള് പുലിയാ 12 [ജി.കെ]
ഇക്ക കൊണ്ടുപോകും.....ഞാൻ ഫാറൂക്ക് ഇക്കയെ നോക്കി പറഞ്ഞു.....
"വയ്യാതിരിക്കുന്ന മനുഷ്യനാ ഇനി നെടുമ്പാശേരി വരെ ഓടിക്കുന്നത്.....പോരാത്തതിന് അങ്ങേർക്ക് ഇവിടെ ഒരു വിലയുമില്ലല്ലോ.....
"അത് ശരിയാ....വലിഞ്ഞു കയറി വന്നു തിന്നുന്നവരല്ലേ നമ്മൾ.....നയ്മയും സൈഡ് പിടിച്ചുകൊണ്ട് റംലയെ നോക്കി.....
ഞാനും ഷബീറും മുഖത്തോടു മുഖം നോക്കി.....
"ബാരി അളിയൻ വാ.....അതാ നല്ലത്..... സുനീർ പറഞ്ഞു....
"എടാ സുനീർ....നാളെ ഉച്ചക്ക് ഇതുങ്ങളെയും കൊണ്ട് പോകണം വീണ്ടും.....ഞാൻ ഷബീറിനെ നോക്കി പറഞ്ഞു....അത് നാളെ ഉച്ചക്കല്ലേ.....ഷബീർ അളിയനെയും കൂടി കൂട്ടിക്കോ.....ഒരു കമ്പിനിക്ക്..... അല്ലേലും ഇപ്പോൾ ഉമ്മയെ കാട്ടിലും സൂക്കേട് ആലി ഇത്തയ്ക്കാ....ആരും കേൾക്കാതെ അവൻ പിറുപിറുത്തു...
"ഇക്കാ ഞാനും നസീറയും സുനിയും അഷിയും കൂടി ഒന്ന് പുറത്തുപോകും.....നിങ്ങള് നമ്മടെ വണ്ടീലല്ലേ പോകുന്നത്.....ഷബീർ അനിയന്റെ വണ്ടി ഞാനോടിച്ചുകൊള്ളാം.....പിള്ളേരെല്ലാം ഉച്ചക്ക് തൊട്ട് കരിഞ്ഞിരിക്കുകയാ.....
"ഓ....ആയിക്കോട്ടെ....ഞാൻ പറഞ്ഞിട്ട് എന്റെ വണ്ടിയെടുത്തു.....സുനീർ വന്നു തടഞ്ഞു .....വലിയ അളിയൻ ആ സൈഡിലോട്ടിരുന്നെ.......ഷബി അളിയൻ പിറകിലൊട്ടിരിക്ക്....ഞാനോടിക്കാം....
ഞാൻ സൈഡ് സീറ്റിലൊട്ടിരുന്നു....സുനീർ വണ്ടിയെടുത്തു....മുന്നോട്ട് നീങ്ങി....
"ബാരി അളിയാ......എനിക്ക് മാത്രം ഹറാമായ സാധനത്തിന്റെ മണം കൊണ്ട് വണ്ടിയിലിരിക്കാൻ വയ്യാ.....രണ്ടും വീശിയല്ലേ.....അന്നെന്തായിരുന്നു പെർഫോമൻസ്.....ഷബി അളിയോ..നമ്മടെ വലിയ അളിയനെ....അന്ന് ഞാൻ നസീറയുടെ വീട്ടിൽ പോയിട്ട് വന്നപ്പോൾ രണ്ടെണ്ണം കീറി....അന്ന് നമ്മടെ ഗേറ്റിനരികിൽ വച്ച് വിശുദ്ധ പുന്യാളനായി.....ഹറാമായത് വലിച്ചു കയറ്റിക്കൊണ്ടു വന്നിരിക്കുന്നു എന്നും പറഞ്ഞു.....ഇന്ന് അളിയന് ഹറാമല്ല.....
"എടാ ഉവ്വേ....ഞങ്ങൾ രണ്ടെണ്ണം കീറി.....അതിനു പഴയ കവലപ്രസംഗം ഒന്നും നടത്തണ്ടാ......
"ഓ...ആയിക്കോട്ടെ.....
"എടാ ആ സൂരജിനെ ഇട്ടു നാറ്റം തിരിക്കരുത്....ഞാൻ പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ....
"ഊം....വണ്ടി നേരെ ചേർത്തലയായപ്പോൾ റോഡരികിൽ കണ്ട ബാറിലാണ് നിർത്തിയത്....."എടാ നീ എന്തിനാ ഇവിടെ നിർത്തിയത്ത്.....ഞാൻ ചോദിച്ചു.....
"എന്തയാലും
💬 Comments
View all comments