0%

Chapter Title : അളിയൻ ആള് പുലിയാ 12 [ജി.കെ]

Author : ജി.കെ Read All Parts 8K

പറ്റാത്ത വകുപ്പ് ചുമത്താന ആഭ്യന്തരത്തിന്റെ നിർദ്ദേശം...ഒപ്പം മാമ പണി ചെയ്യുന്ന മീഡിയാക്കാരും....ജികെയുടെ വാക്കിനു പുറത്തിരിക്കുകയാ.....അവനിതു തന്നെടോ പണി....അങ്ങ് ബാംഗ്ലൂരിൽ.....മനുഷ്യന് കിട്ടാത്ത ഹാഷിഷ് ആണ് അവന്റെ കയ്യിൽ നിന്നും പിടിച്ചെടുത്തത്.....എം പി നവാസിനോട് ചോദിച്ചു...നവാസ് മുഖം കുനിച്ചു പോയി....ആ വാ....താനിവിടെ നിലക്ക്....നവാസിനോട് പറഞ്ഞിട്ട് സേട്ടുവും എം.പിയും കൂടി ഞാനും ജി.കെയും ഇരുന്ന മുറിയിലേക്ക് വന്നു.....

ജി.കെ എം.പി യെ കണ്ടുകൊണ്ട് എഴുന്നേറ്റു.....ജികെ എഴുന്നേൽക്കുന്നത് കണ്ടു ഞാനും അറിയാതെ എഴുന്നേറ്റുപോയി.....

"നമസ്കാരം കെ.വി......

"നമസ്കാരം.....ജികെ....ഇത്....എന്നെ നോക്കി കൊണ്ട് ചോദിച്ചു....

"മോളുടെ കൂടെ പഠിക്കുന്ന മറ്റേ കുട്ടിയുടെ ചെറിയച്ഛനാണ്‌....ബാരി....

"ആഹ്....ഇരിക്ക്.....ഞങ്ങൾ ഇരുന്നു...സേട്ടുവും.....

"ജികെ നമ്മൾ വിചാരിച്ചാൽ ആ ചെക്കനെ ഭൂമി കാണിക്കാതിരിക്കാം...അതറിയാമല്ലോ...സുപ്രീം കോടതിയിൽ പോയാൽ പോലും ഊരാൻ പറ്റാത്തവിധം പൂട്ടാം.....പിന്നെ ഞാൻ വിളിച്ചതുകൊണ്ടാണ് നിങ്ങൾ വന്നത് എന്നും അറിയാം....നമുക്ക് ഒരു സമാധാനപരമായ ഒത്തു തീർപ്പ്.....അതാണ് ഞാൻ ആഗ്രഹിക്കുന്നത്....

"എന്ത് വർത്തമാന കെ വി ഈ പറയുന്നത്.....അതെന്റെ മകളാണ്......മരപ്പാവയല്ല...ഒരേ ഒരു മകൾ......

"തന്റെ വികാരമറിയാം ജികെ...നാളെ കോടതി കേസ്....നമ്മടെ കുഞ്ഞുങ്ങടെ മാനം.....അതൊക്കെയല്ലേ നോക്കേണ്ടത്......ഇതുവരെയും അവന്റെ പേരിൽ കേസൊന്നും ചാർജ്ജ് ചെയ്തിട്ടില്ല...ജികെ യുടെ വാക്കിനുപുറത്താണ് ഹോം മിനിസ്റ്റർ കാത്തിരിക്കുന്നത്.....പിന്നെ ഈ സേട്ടു എനിക്ക്.....അല്ല നമ്മക്ക് വേണ്ടപ്പെട്ട ഒരാളാണ് എന്ന് കൂട്ടിക്കോ.....

"ഇയാളുടെ മകൾക്കാണ് ഇങ്ങനെ ഒരു ഗതി വന്നതെങ്കിൽ ഇയാൾ ഇങ്ങനെ ഒത്തു തീർപ്പിനു ശ്രമിക്കുമോ സാറേ.....ഞാൻ ചോദിച്ചു.....

"രോക്ഷം കൊള്ളാതെ അനിയാ.....നമ്മൾ എടി പിടി എന്ന് പ്രതികരിക്കേണ്ടുന്ന കാര്യമാണോ.....തന്നെയുമല്ല ഈ സേട്ടു ഒരു മീഡിയേറ്റർ മാത്രമാണ്......പിന്നെ ഞാൻ ഒന്നും മിണ്ടാതെ ജികെയുടെ മുഖത്തേക്ക് നോക്കി....

"കെ വി എന്റെ മകളുടെ മാനത്തിനു വിലയിടാനാണോ....ഈ

💬 Comments

View all comments