0%

Chapter Title : അളിയൻ ആള് പുലിയാ 13 [ജി.കെ]

Author : ജി.കെ Read All Parts 12.8K

സെന്റിമെന്റൽ അപ്പ്രോച്.....അതാണാവശ്യം.....ഫാരിയുടെ കാര്യം അവതരിപ്പിക്കുക......ആറുമറിയരുത്.....ഞാൻ പറയുന്ന കാര്യം...നമ്മുടെ ഫാരിമോളെ വരുന്ന വഴിയിൽ ......ഞാൻ ആ കഥകൾ പറഞ്ഞപ്പോൾ അവൾ വാ പൊളിച്ചിരുന്നു പോയി.....ഞാൻ യുട്യൂബ് ഓപ്പൺ ചെയ്തു....അന്നത്തെ ന്യൂസ് ലിങ്ക് കാണിച്ചു കൊടുത്തു........

എന്നിട്ട്...നമ്മുടെ ഫാരിമോളെ അവൻ വല്ലതും ചെയ്തോ......ഇക്കാ.....

"ഇല്ല...ആരുടെയോ ഭാഗ്യം കൊണ്ട് ഒന്നും സംഭവിച്ചിട്ടില്ല.....അവൾ ആ ഷോക്കിലാണ്......ആരും അറിഞ്ഞിട്ടുമില്ല.....നീ ആരോടും പറയരുത്......പിന്നെ കേസ് പൊല്ലാപ്പ് അതിനൊന്നും പോകാതെ ഞാൻ ഫാറൂഖിക്കക്കും ഗുണമാകുന്ന ഒരു കാര്യം ചെയ്തു......ഇരുപത്തിയഞ്ചു ലക്ഷത്തിന്റെ ചെക്കവളെ കാണിച്ചു.......

"എന്തായാലും ഫാറൂഖിക്കക്ക് ഗുണമാകുന്ന കാര്യമല്ലേ.....ഇനി എന്റെ പൊന്നു ഇക്ക മറ്റു ആരുടെ എടുക്കലും പോകരുത്.....സംഭവിച്ചത് ഒക്കെ സംഭവിച്ചു.....എനിക്ക് വാക്കു താ......

ഞാൻ നയ്മയുടെ കയ്യിൽ പിടിച്ചുകൊണ്ട് ഉറപ്പ് കൊടുത്തു.....ഇനി ഒന്നും സംഭവിക്കില്ല.......അവൾ എന്നെ കെട്ടിപ്പിടിച്ചു.....മക്കൾ എന്തിയെ? ഞാൻ തിരക്കി.......

അവർ നസീറയോടൊപ്പം കിടക്കാൻ പോയി......ആ പിന്നെ നമ്മുടെ സുനീർ വിളിച്ചിരുന്നു........

എന്നെയും വിളിച്ചു.....ഞാൻ പറഞ്ഞു.....

അത് പറയാൻ ഞാൻ നാലഞ്ച് പ്രാവശ്യം ഇക്കയെ വിളിച്ചിരുന്നു......ഇക്ക എന്തെ ഫോണെടുക്കാഞ്ഞത്......

"അത് ഞാൻ പറഞ്ഞില്ലേ...ഫാരിയുടെ കാര്യത്തിനുള്ള ഡിസ്കഷനിലും ആ ടെൻഷനിലുമായിരുന്നു......

"ആ ...പിന്നെ സുനീർ ചോദിച്ചു നമ്മുടെ ലീവ് ഒന്ന് നീട്ടാൻ പറ്റുമോ എന്ന്.....പക്ഷെ മക്കൾക്ക് പുതിയ അക്കാദമിക് ഇയർ തുടങ്ങുകയല്ലേ ...എങ്ങനെയാ ഇക്കാ......ഇന്ന് ഉമ്മ എന്റെ അരികിൽ വന്നിരുന്നു....ഒരുപാട് കരഞ്ഞു...ചെയ്ത തെറ്റിനെക്കുറിച്ചു ഉമ്മാക്ക് പശ്ചാത്താപമുണ്ട്......സുനീരും പറഞ്ഞു.....നമ്മുടെ ഉമ്മയെ അങ്ങൊരു കൊണ്ടുപോകാൻ അവൻ വിസക്ക് അപ്പ്ളൈ ചെയ്തിട്ടുണ്ട് എന്ന്....ആ പോട്ടെ....പെറ്റുമ്മയല്ലേ എല്ലാം ക്ഷമിക്കാം ഇല്ലേ ഇക്ക.....ഇക്കയ്ക്ക് ഒരാഴ്ചകൂടി ലീവ് നീട്ടാൻ പറ്റുമോ.....ഞാൻ മക്കളുമായി നാളെ പോകാം...ഇക്ക നസീറയും ഉമ്മയുമായിട്ടു അങ്ങ് വന്നാൽ മതി.....അവർ ആദ്യമായിട്ടല്ലേ...മക്കളുടെ ക്ലാസും

💬 Comments

View all comments