Chapter Title : അളിയൻ ആള് പുലിയാ 13 [ജി.കെ]
ഗുദാമിൽ തള്ളിയിട്ടാണോ നവസിക്ക വരുന്നത്.....പടച്ചോനറിയാം......അവൾ ആ പ്രഭാതത്തിൽ കർട്ടൻ വരികൾക്കിടയിലൂടെ ഏകയായി നിന്നാലോചിച്ചു......
വീടെല്ലാം അടിച്ചുവാരി വൃത്തിയാക്കി മക്കളെ സ്‌കൂളിലും വിട്ടിട്ടു ഇക്കയെ വിളിച്ചത് മാത്രമേ നയ്മക്കു ഓര്മയുള്ളൂ....കലശലായ ശരീരം വേദന.....സുനീറിനെ വിളിച്ചു സ്‌കൂളിൽ നിന്നും മക്കളെ കൊണ്ടുവരാൻ ഏർപ്പാടാക്കി....മൂക്കൊലിപ്പും.....പനിയുമുള്ള ലക്ഷണം.....ഇനി വെച്ചോണ്ടിരുന്നിട്ടു കാര്യമില്ല.....നൈമ സുനീറിനെ വിളിച്ചു......
"സുനീർ.....ഇത്തിക്കു ശരീരം മുഴുവനും വേദന.....ഒരു ചെറിയ പനിക്കോളുണ്ട്.....നിനക്കൊന്നും വരാൻ പറ്റുമോ......ഇത്തിയെ ആശുപത്രിയിൽ ഒന്ന് കൊണ്ടുപോയിട്ട് നമുക്ക് മക്കളുമായി തിരികെ വരാം......
"ഓ...അതിനെന്താ....സുനീർ പറഞ്ഞു
അരമണിക്കൂറിനുള്ളിൽ സുനീർ എത്തി.....
സുനീർ നയ്മയുമായി ഹോസ്പിറ്റലിൽ എത്തി.....കുറെ ബ്ലഡ് ടെസ്റ്റുകളും മറ്റും നടത്തി...നൈമ ഹോസ്പിറ്റലിൽ താങ്ങാൻ ഡോക്ടർ നിർദ്ദേശിച്ചു.....
സുനീർ മക്കളെ എടുക്കാനായി പോയി....തിരികെ അവരുമായി ഹോസ്പിറ്റലിൽ എത്തി.....കുട്ടികളെ ഫ്ലാറ്റിലാക്കാൻ സുനീറിനോട് പറഞ്ഞു...സുനീർ ഡോക്ടറെ കയറി കണ്ടു.....ന്യുമോണിയ ആണ്...രണ്ടു ദിവസം കിടക്കണം എന്ന് പറഞ്ഞു.....
സുനീർ മക്കളെ നോക്കി കൊള്ളാമെന്നും മക്കളുടെ സ്‌കൂളിൽ റ്റീഅച്ചാറെ വിളിച്ചു അവർ രണ്ടു ദിവസത്തേക്ക് എത്തില്ല എന്നും അറിയിച്ചു.....ഹോസ്പിറ്റലിൽ ആരെയും നിൽക്കാനും അനുവദിക്കില്ല.....എന്നാലും എന്തെങ്കിലും ആവശ്യത്തിന് ആരെങ്കിലും വേണമെല്ലോ.....സുനീറിന്റെ മനസ്സിൽ സൂരജിന്റെ മുഖം തെളിഞ്ഞു.....അതവൻ നയ്മയോട് പറഞ്ഞു..
"ആരുടേയും ആവശ്യമില്ലെടാ......ഇവിടെ നേഴ്‌സൻമാർ ഒക്കെ ഉണ്ടല്ലോ......
"എന്നാലും എന്തെങ്കിലും ആവശ്യം രാത്രിയിൽ ഉണ്ടായാലോ...ഇത്തി......ബൈ സ്റ്റാൻഡേർ ആയി സൂരജേട്ടൻ വെളിയിൽ നിന്നോളും....മക്കളെ ഒറ്റക്കാക്കി ഞാൻ വരുന്നതെങ്ങനെയാ.....
"എന്നാൽ പിന്നെ നിന്റെ ഇഷ്ടം.....
അങ്ങനെ മക്കളെയും കൂട്ടി സുനീർ കടയിൽ എത്തി ...സൂരജിനോട് വിവരങ്ങൾ പറഞ്ഞു...സൂരജിനെയും കൂട്ടി ഹോസ്പിറ്റലിൽ എത്തി.....സൂരജ് നയ്മയെ കയറി കണ്ടു....പുറത്തുണ്ടാകും എന്നും അറിയിച്ചു.....സുനീർ മക്കളുമായി ഫ്‌ളാറ്റിലേക്കു തിരിച്ചു.......
(തുടരും)
💬 Comments
View all comments