Chapter Title : അളിയൻ ആള് പുലിയാ 16 [ജി.കെ]
എത്തുമല്ലോ...പോകുവാനായി.....ഞങ്ങളെ കൊണ്ടാക്കാൻ ഒരു ടാക്‌സിയും ഇടപാട് ചെയ്യണം.....
"അപ്പോൾ ബാരി തിരിച്ചു പോകുമോ?അമ്മായിയുടെ മുഖത്തു നിരാശ......
"പോകാതെ.....അവിടെ ചേട്ടത്തിയും മോനും ഒറ്റക്കല്ലേ.....നാളെ ഞാൻ പുന്നപ്രതന്നെ കാണും....പോരെ.....
എന്നിട്ടും മതിവരാതെ നിരാശയോടെ ആ ശരി എന്ന് റംല പറഞ്ഞു.....ഒരു ഏഴു മണിയോടെ ഞങ്ങൾ പുന്നപ്ര എത്തി.....അഷീമ കതകു തുറന്നു അകത്തു കയറി ആരോടും ഒന്നും മിണ്ടാതെ അവളുടെ മുറിയിലേക്ക് കയറി പോയി...ഞാൻ രാവിലെ മുതലുള്ള ക്ഷീണം കാരണം സെറ്റിയിൽ അമർന്നിരുന്നു......എന്റെ ഫോൺ അടിച്ചു....ആലിയ ചേട്ടത്തി.....
"നിങ്ങൾ എവിടെയാ....?
"ഞങ്ങൾ പുന്നപ്രയിൽ.....ഉമ്മിയും അവിടെയുണ്ടോ....കണ്ടില്ല.....
"ഉവ്വ്.....
"ഇങ്ങോട്ടു വരുന്നില്ലേ.....
"ഞാൻ വരാം.....
"സത്യം....
"ആ...വരാം.....ഞാൻ ഫോൺ കട്ട് ചെയ്തപ്പോൾ...മുകളിൽ നിന്നും അഷീമ ഇറങ്ങി വന്നു....."ഇക്ക ഇക്കയോട് എനിക്കല്പം സംസാരിക്കണം.....
"ആ പറഞ്ഞോ.....ഞാൻ പറഞ്ഞു....
"ഇവിടെ വച്ചല്ല...ഒന്ന് പുറത്തേക്കു വരുവോ.....
ഞാൻ അവളോടൊപ്പം പുറത്തേക്ക് ഇറങ്ങി.....ഇക്ക...എനിക്കയാളോടൊപ്പം ഇനി ജീവിക്കാൻ വയ്യ......ആരെങ്കിലും നിർബന്ധിച്ചാൽ എന്റെ മയ്യത്തു റയിൽവേ ട്രാക്കിൽ കിടക്കും.....
"നിനക്ക് വേണ്ടെങ്കിൽ വേണ്ടാ...പിന്നെ എന്താണ് നിന്റെ ഉദ്ധ്യേശം.....ഒരു ജോലിയും വേലയുമില്ലാതെ എങ്ങനെ നിന്റെ മകനെ വളർത്തും.....
"ഇക്ക....ഞാൻ ഒരു കാര്യം പറഞ്ഞാൽ എതിര് പറയരുത്.....എനിക്ക് ഇന്ന് രാവിലെ വരെ അങ്ങനെ ഒരു ചിന്തയില്ലായിരുന്നു....എന്റെ എല്ലാ വിഷമതകളും അറിയാവുന്ന ഒരാൾ എന്നെയും എന്റെ മകനെയും സ്വീകരിക്കാൻ തയാറായാൽ ഇക്ക എതിര് നിൽക്കുമോ?ഇക്കയാണ് ഈ വീട്ടിലെ ഇനി എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്.....
"നിന്റെ ഏതെങ്കിലും കാര്യത്തിന് ഞാൻ എതിര് പറഞ്ഞിട്ടുണ്ടോ....അല്ലെങ്കിൽ തന്നെ ഈ വീട്ടിലെ ഏതെങ്കിലും കാര്യത്തിന്.....നിനക്ക് നല്ലതാണെന്നു തോന്നുന്നുവെങ്കിൽ ഞങ്ങൾക്കും ബോധിച്ചാൽ...ഞാൻ എതിര് പറയില്ല....ആരാണ് അങ്ങനെ ഒരാൾ.....
"ഇക്ക അത് ബീനമാമിയുടെ മകൻ സുഹൈൽ......
💬 Comments
View all comments