0%

Chapter Title : അളിയൻ ആള് പുലിയാ 17 [ജി.കെ]

Author : ജി.കെ Read All Parts 8.8K
ആലോചിച്ചപോലെ ഈ വാപ്പി...മോന്റെ വാപ്പി ഉമ്മിയെ സ്നേഹിച്ചതാ..... "ഇതാ എന്റെ വാപ്പി....പിന്നെ നമ്മടെ വാപ്പി നമ്മളെ ഇട്ടേച്ചു പോയെന്നു ഉമ്മി എപ്പോഴും പറയുവല്ലോ.....
"അത് ....ഈ വാപ്പിയല്ല.....വേറെ വാപ്പി.....ഇതാണ് ഇനി മുതൽ എന്റെ ആദിമോന്റെ വാപ്പി.....അവൻ സുഹൈലിനെ ഒന്ന് നോക്കി..... "ഊം....മോന്റെ വാപ്പിയാണ് ഞാൻ.....കേട്ടോ..... മതി കിന്നാരം ...പോയി കഴുക്...കഴുകാതെ എല്ലാം വലിച്ചു കയറ്റിയിട്ടു അല്ലെ...... ഓ....എനിക്കിതെങ്കിലും ഉണ്ട്....കൊച്ചിന്റെ മുന്നിലാ.....ഉമ്മച്ചി ഇരിക്കുന്നത്....അവളപ്പോഴാണ് തന്റെ ദേഹത്ത് ബെഡ്ഷീറ് മാത്രമേ ഉള്ളൂ എന്നോർക്കുന്നത്....മോൻ വാപ്പിയുടെ കൂടെ ഇരിക്ക്....ഉമ്മി ഇപ്പോൾ വരാട്ടോ...... അവൻ സുഹൈലിന്റെ കയ്യിൽ പിടിച്ചു കൊണ്ട് ഹാളിലേക്ക് വന്നിരുന്നു..... "ഇനി ഞങ്ങളെ ഇട്ടേച്ചു....വാപ്പച്ചി പോകുവോ.....അവന്റെ കുരുന്നു മനസ്സിലെ ചോദ്യം സുഹൈലിനെ വേദനിപ്പിച്ചു...."ഇല്ലെടാ പൊന്നൂസ്.....എന്റെ ആദിമോന്റെ വാപ്പി ഇവിടെ വിളിപ്പുറത്തുണ്ട് കേട്ടോ....എപ്പോൾ കാണണമെന്ന് തോന്നിയാലും ഉമ്മിയോടു പറഞ്ഞാൽ മതി...വാപ്പി വരാട്ടോ..... "ഹെന്റെ ചക്കര വാപ്പി......ആദിമോൻ സുഹൈലിന്റെ കഴുത്തിൽ കയ്യിട്ടു ചുറ്റികൊണ്ട് കബിളിൽ ചുംബിച്ചു...അപ്പോഴേക്കും അഷീമായും വന്നു.....ഞാനിപ്പോൾ വരാമേ..... അവൾ മുകളിക്കു കയറി ....കുറെ കഴിഞ്ഞപ്പോൾ അവൾ വന്നത് പുതിയ ഒരു സാരി ഉടുത്തു കൊണ്ടായിരുന്നു....നാളുകൾക്ക് ശേഷമാണ് ഇതുടുക്കുന്നത്...എങ്ങനെ ഉണ്ട് സുഹൈൽ..... "പൊന്നും കുടത്തിനെന്തിനാ പൊട്ട്..... "മോൻ വാ ...ഉമ്മി ഉടുപ്പ് മാറ്റി തരാം..... "ഞാനിറങ്ങട്ടെ...... "അവിടെ ഇരിക്ക്....ഒരു പത്തുമിനിറ്റ്.....എന്താണെന്നറിയാതെ സുഹൈൽ ഇരുന്നു.....ആദിയുടെ മുഖമൊക്കെ കഴുകി പുത്തനുടുപ്പുമിടിയിച്ചു താഴേക്ക് വന്നു.... "എവിടെങ്കിലും പോകാനാ....അഷീ...സുഹൈൽ ചോദിച്ചു..... "അല്ല..... "പിന്നെ.... "എന്റെ മോനും ഞാനും ഒരുമിച്ചു അവന്റെ വാപ്പിയോടൊപ്പം ഇരുന്നൂറു സെൽഫി എടുക്കാൻ..... "അത്രയേ ഉള്ളോ....ആയിക്കോട്ടെ..... അവർ ഒരുമിച്ചിരുന്നൊരു ഫോട്ടോ എടുത്തു.....യാത്ര പറഞ്ഞിറങ്ങുമ്പോൾ ആദിമോന് സുഹൈലിനെ വിടാൻ മടിയായിരുന്നു.....പെട്ടെന്ന് തിരികെ വന്നു കൂട്ടികൊണ്ടു പോകാം

💬 Comments

View all comments