Chapter Title : അളിയൻ ആള് പുലിയാ 18 [ജി.കെ]
അസ്ലമിനോടൊപ്പം വീട്ടിലെത്തിയ ആലിയ അവനെ വേണ്ട വിധം സത്കരിച്ചു.....
ചേട്ടത്തി മോളെ വിളിച്ചായിരുന്നോ?
"ഇല്ല....അവളോട് എന്ത് പറഞ്ഞാ പഠിത്തം നിർത്തുന്നത് എന്ന് ആലോചിക്കുകയാണ്.....തന്നെയുമല്ല.....ആ പാര...ബാരി നാളെ പോകുമല്ലോ.....അവളെ നാളെ വൈകിട്ട് തന്നെ വിളിച്ചു വിവരം പറയാം....എന്നിട്ടു എത്രയും വേഗം എത്താൻ പറയാം....അനിയൻ തന്നെ അവൾക്കു പാസ്പോർട്ട് എടുക്കാനുള്ള കാര്യങ്ങൾ ഒക്കെ ചെയ്തു തരില്ലേ.....
"ഊം...അതൊക്കെ ഞാനേറ്റു.....ആട്ടെ.....ഫാറൂക്ക് ഇക്കയുടെ കയ്യിൽ അധികം സമ്പത്തൊന്നും ഇല്ലായിരുന്നോ.....ചേട്ടത്തി.....
"എല്ലാം ആരോ ഒരുത്തൻ നക്കി കൊണ്ടുപോയെന്ന കേട്ടത്....പിന്നെ അവസാനം ഒരു ഇരുപത്തിയഞ്ചു ലക്ഷം രൂപ കിട്ടിയിരുന്നു.....എന്തോ ബിസിനസ് ആവശ്യത്തിന് ആ ബാരി സഹായിച്ചതാണ്....അതെന്തായാലും പോയില്ല....അത് മാത്രം ഉണ്ട് ഒരു കൈ മുതല്.....
"അസ്ലമിന്റെ മുഖം ഒന്ന് വിടർന്നു.....
"അത് ചേട്ടത്തി ഞാനൊരു കാര്യം ചോദിച്ചാൽ ഒന്നും തോന്നരുത്.....മോളിനി എന്തായാലും ദുബായിലോട്ടു വരികയാണ്.....പിന്നാലെ ചേട്ടത്തിയും മോനും.....പിന്നെ അത്യാവശ്യ കാര്യങ്ങൾക്ക് ഞാൻ സഹായിക്കാം...ഇപ്പോൾ ആ കാശ് കിടന്നതു കൊണ്ട് തുശ്ചമായ പലിശയല്ലേ ബാങ്കിൽ നിന്നും കിട്ടുകയുള്ളൂ.....ചേട്ടത്തി ആ പൈസ നമ്മുടെ സൂപ്പർമാർക്കെറ്റിൽ ഇൻവെസ്റ്റ് ചെയ്തു കൂടെ...ചേട്ടത്തിക്ക് ഒരു വരുമാനം മാസാമാസം തരുകയും ചെയ്യാം ...എപ്പോൾ ആവശ്യപ്പെടുന്നോ അന്നേരം പണം തിരികെ നൽകുകയും ചെയ്യാം.....അല്ല ചേട്ടത്തിക്ക് താത്പര്യമുണ്ടെങ്കിൽ മതി...ഒരു വര്ഷം കൊണ്ട് ഇരുപത്തിയഞ്ചു എന്നുള്ളത് ചിലപ്പോൾ ഒരു മുപ്പതു വരെ ആക്കാൻ പറ്റും...പ്രത്യേകിച്ച് എൻ ആർ ഐ ഫണ്ട് അല്ലെ വരുന്നത്......
ആലിയ എന്തോ ആലോചിച്ച ശേഷം പറഞ്ഞു...."അതിനെന്താ.....നമ്മുക്ക് അത് എടുക്കാം.....
അസ്ലമിന്റെ മനസ്സിൽ ഒരായിരം പുതുമഴ പെയ്തു.....നിന്റെ അനിയത്തിയും മകളും അവിടെ എത്തിക്കഴിഞ്ഞാൽ അവരെയെന്നല്ല എന്നെ തന്നെ നിനക്ക് മഷിയിട്ടു നോക്കിയാൽ കിട്ടാൻ പോകുന്നില്ല...പിന്നല്ലേ നിന്റെ
💬 Comments
View all comments