0%

Chapter Title : അളിയൻ ആള് പുലിയാ 18 [ജി.കെ]

Author : ജി.കെ Read All Parts 9K
ഒരു ഗ്ലാസ് വെള്ളവുമായി നിൽക്കുന്ന ആലിയ ചേട്ടത്തി....അഷീമ അസ്ലമിനെ കണ്ടതുകൊണ്ടാകാം നടന്നു എന്റെ മുറിയിലേക്ക് കയറി ഇരുന്നു കൊണ്ട് എന്നെ വിളിച്ചു....ഞാൻ അകത്തേക്ക് കയറി ചെന്ന്..... "എന്തിനാ അയാള് വന്നത്.....അവൾ ചോദിച്ചു.... "വെറുതെ വന്നതാകും.....നീ ഒന്ന് സമാധാനമായി ഇരിക്ക്.....എല്ലാത്തിനും പോം വഴിയുണ്ടല്ലോ......ഞാൻ അവളോട് പറഞ്ഞിട്ട് ഇറങ്ങി വന്നപ്പോൾ ആലിയ ചേട്ടത്തി വീണ്ടും വിളിക്കുന്നു...."എടാ ആദി...ഇങ്ങോട്ടു വന്നേ..... "മോനെ മൂത്തുമ്മി വിളിക്കുന്നു...ചെന്നിട്ടു വാ.....സുഹൈൽ അവനെ തള്ളി വിട്ടു..... "സുഹൈൽ ....എന്ത് ചെയ്യുന്നു......അസ്‌ലം തിരക്കി.....സുഹൈൽ വന്നു അസ്ലമിന് മുന്നിലുള്ള സെറ്റിയിൽ ഇരുന്നു...."ബീ ടെക്ക് മെക്കാനിക്കൽ കഴിഞ്ഞു....ഇപ്പോൾ ഒരു പ്രൈവറ്റു കമ്പിനിയിൽ സെയിൽസ് ആണ്..... "മോനേ ഈ വെള്ളം വാപ്പിക്ക് കൊടുക്ക്....ആദി മോന്റെ കയ്യിൽ വെള്ളവും കൊടുത്തു ആലിയ വിട്ടു....പക്ഷെ എല്ലാവരുടെയും പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് അവൻ ആ വെള്ളവുമായി വന്നത് സുഹൈലിനടുക്കലേക്കാണ്......ആദി മോൻ അത് സുഹൈലിന് നേരെ നീട്ടി..... "മോനെ മാമായിക്കല്ല.....വാപ്പിക്കു കൊടുക്ക്....ആലിയ ചേട്ടത്തി വീണ്ടും
പറയുന്നു..... "ഞാനെന്റെ വാപ്പിക്ക കൊടുക്കുന്നെ....എന്നും പറഞ്ഞു അവൻ സുഹൈലിന് നേരെ വെള്ളം നീട്ടി...... ഈ ചെക്കന്റെ ഒരു കാര്യം....എന്നും പറഞ്ഞു കൊണ്ട് ആലിയ ചേട്ടത്തി വന്നു ആദിമോനെ പിടിച്ചു കൊണ്ട് അസ്ലമിന് നേരെ ചെന്ന്..... "അവനെ വിട്ടേര് ചേട്ടത്തി.....ഞാൻ സഹികെട്ടുകൊണ്ട് പറഞ്ഞു..... "എന്നെ നോക്കി കൊണ്ട് ചിറികോട്ടി ആലിയ ചേട്ടത്തി പറഞ്ഞു..."അവൻ അവന്റെ വാപ്പയുടെ അടുക്കൽ പോകുന്നതിനു കണ്ടു നിൽക്കുന്നവർക്കെന്താ ചേതം.....ആ പിന്നെ ഇപ്പോൾ പുറത്തു നിന്നുമുള്ളതു സുഹൈലും ,ബീന മാമിയും ...പിന്നെ ബാരിയുമേ ഉള്ളൂ....ചില കാര്യങ്ങൾ തീരുമാനിക്കാനാണ് അസ്‌ലം വന്നത്...... "അതെന്തു വർത്തനമാ പെണ്ണെ നീ പറയുന്നത്.....ഞങ്ങൾ പുറത്തു നിന്ന് വന്നവരാണ് അത്

💬 Comments

View all comments