Chapter Title : അളിയൻ ആള് പുലിയാ 19 [ജി.കെ]
മിനിട്ടു പാർവതിയുടെ നേരെ ചുണ്ടു വിരൽ മടക്കി കാണിച്ചിട്ട് വിളിച്ചു.....അയാൾ റിസപ്‌ഷനരികിലേക്കു നീങ്ങി.....പാർവതി കച്ചിത്തുരുമ്പ് തടഞ്ഞത് പോലെ അയാളുടെ പിന്നാലെ ചെന്ന്.....
"അതേയ്....ഞാൻ കുറെ നേരം കൊണ്ട് നിങ്ങളെ ശ്രദ്ധിക്കുന്നു......നിങ്ങൾ ബുദ്ധിമുട്ടിലാണെന്നും മനസ്സിലായി.....സർജറി സമയം എപ്പോഴാണ് പറഞ്ഞിരിക്കുന്നത്.....അയാൾ തിരക്കി....
"പറഞ്ഞ സമയം കഴിഞ്ഞു..പാർവതി പ്രതീക്ഷയോടെ അയാളെ നോക്കി പറഞ്ഞു.....
"എനിക്കത്രയൊന്നും സഹായിക്കാൻ പറ്റില്ല....ഒരു പതിനായിരം രൂപ സഹായിക്കാം.....ബാക്കി നിങ്ങള് നോക്കാൻ പറ്റുമെങ്കിൽ നോക്ക്.....അല്ലെങ്കിൽ നമ്മുടെ ഒരു പലിശ ടീമുണ്ട് അയാളുടെ കയ്യിൽ നിന്നും തരപ്പെടുത്തി തരാം....ഈ പതിനായിരം തിരികെ തരേണ്ട....ബാക്കി പൈസ പലിശ ഉൾപ്പെടെ അയാൾ
പറയുന്ന സമയത്തു തിരികെ കൊടുത്താൽ മതി....പിന്നെ കാശ് റെഡിയായി കഴിഞ്ഞിട്ട് പൈസ അടച്ചു സർജറി കഴിയുമ്പോഴേക്കും നിങ്ങള്ക്ക് തിരിച്ചെത്താം....ഞാൻ പതിനായിരം തരുന്നില്ലേ...ഈ ഹോസ്പിറ്റലിനപ്പുറത്തു ഒരു ലോഡ്ജുണ്ട്...അവിടെ നമ്മുക്ക് രണ്ടാൾക്കും സർജറി കഴിയുന്നിടം വരെ എന്തെങ്കിലും മിണ്ടിയും പറഞ്ഞും ടെൻഷൻ അങ്ങ് മാറ്റാം....
"പാർവതി അയാളുടെ മുഖത്തു ദയനീയമായി നോക്കി....
"ഹാ...ഒരു ഈടും പരിചയവുമില്ലതല്ലെ ഞാൻ നിങ്ങള്ക്ക് ജാമ്യം നില്ക്കാൻ പോകുന്നത്.....അപ്പോൾ എന്നെ ഒന്ന് ചെറുതായി പരിഗണിച്ചാൽ മതി...കാണാൻ നല്ല ഭംഗിയുണ്ട് നിങ്ങളെ അതുകൊണ്ട് ചോദിച്ചതാ......
"അകത്തു കിടക്കുന്നത്....നിങ്ങൾ കരുതുന്ന പോലെയുള്ള ഒരാളല്ല.....ഈ നാടിനു വേണ്ടി തന്റെ ഊണും ഉറക്കവും കളഞ്ഞ ഒരു മനുഷ്യനാണ്.....ഞാൻ അയാളുടെ ഭാര്യയും.....
പാർവതി ഒറ്റ ശ്വാസത്തിൽ പറഞ്ഞു....അല്ലേലും എത്ര സംസ്കാരമുണ്ടെന്നു നടിച്ചാലും ഒരു മനുഷ്യന്റെ ബലഹീനതയെ ചൂഷണം ചെയ്യാനാണല്ലോ നിങ്ങൾ സഹായം എന്നും പറഞ്ഞു എത്തുന്നത്.....ഞാൻ നിങ്ങളുദ്ദേശിക്കുന്ന ഒരാളല്ല....പാർവതി പറഞ്ഞിട്ട് ശ്വാസം നേരെ വിട്ടു...
"വേണമെങ്കിൽ മതി...ഒരു പരിചയവുമില്ലാത്ത നിങ്ങളെ ഒന്ന് സഹായിക്കാം എന്ന് കരുതി....പിന്നെ
💬 Comments
View all comments